ഇടുക്കി: രാഹുൽ ഗാന്ധിയുടെ ഓഫീസിനെതിരെ എസ് എഫ് ഐ പ്രവർത്തകർ നടത്തിയ ആക്രമണം ജനാധിപത്യ മര്യാദകൾ കാറ്റിൽ പറത്തിയ അങ്ങേയറ്റം അധിക്ഷേപാർഹമായ നടപടിയാണെന്ന് കെ ഫ്രാൻസിസ് ജോർജ് .
സി പി എം നേതൃത്വത്തിൻറെ അറിവോ സമ്മതമോ ഇല്ലാതെ നടക്കുമെന്ന് കരുതുന്നില്ല. സംസ്ഥാനത്തു നിലനിൽക്കുന്ന അരാജകാവസ്ഥയുടെ തുടർച്ചയാണ് ഇ ആക്രമണമെന്നും ഇടുക്കിയുടെ മുൻ എംപി പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ ഫോട്ടോ നശിപ്പിച്ചത് അങ്ങേയറ്റം പ്രതിക്ഷേധാർഹമാണ്. ഏതാനും ദിവസം മുമ്പ് പയ്യന്നൂരിൽ ഗാന്ധി പ്രതിമയുടെ ശിരച്ഛേദം നടന്നിട്ടും സർക്കാർ മൗനം പാലിച്ചു. പ്രതിപക്ഷ നേതാവിൻറെ വസതിക്കുമേൽ നടന്ന ആക്രമണവും തിരുവന്തപുരത്തു ഇന്ദിര ഭവൻ അടിച്ചു തകർത്തതും ഒന്നും അംഗീകരിക്കാൻ കഴിയുന്നതല്ല. ജനാധിപത്യ വിശ്വാസികൾ ഇത്തരം അക്രമങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഫ്രാൻസിസ് ജോർജ് അഭ്യർത്ഥിച്ചു.