Sunday, January 19, 2025
HomeNewsമൃഗങ്ങളെ പേടിച്ചു പുറത്തിറങ്ങാനാവാത്ത നാടായി കേരളം മാറിയെന്ന് ഫ്രാൻസിസ് ജോർജ്

മൃഗങ്ങളെ പേടിച്ചു പുറത്തിറങ്ങാനാവാത്ത നാടായി കേരളം മാറിയെന്ന് ഫ്രാൻസിസ് ജോർജ്

കോട്ടയം: പട്ടികടിയേറ്റ് അഭിരാമിയെന്ന പിഞ്ചു ബാലിക മരിക്കാനിടയായത് അതീവ ദുഃഖകരമാണെന്നും നമ്മുടെ ഭരണ സംവിധാനങ്ങളുടെ കെടുകാര്യസ്ഥതയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു.തിരുവോണ തലേന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ പങ്കെടുക്കാൻ എത്തിയ ഫ്രാൻസിസ് ജോർജ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തെരുവിലുടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ നിയമം കൊണ്ടുവരണo .മറ്റു പക്ഷി മൃഗാദികൾക്കു വൈറസുകൾ വരുബോൾ അവയെ കൂട്ടത്തോടെ കൊന്നൊടുക്കുകയും വേണം.പേവിഷ ബാധയേറ്റ് നരകയാതനയോടെ മനുഷ്യൻ മരിക്കുമ്പോൾ തെരുവുനായ്ക്കളെ മാത്രം സ്വതന്ത്രമായി വിഹരിക്കാൻ അനുവദിക്കുന്നത് ആരുടെ താൽപ്പര്യമാണ് എന്ന് സംസ്ഥാനസർക്കാരും, ബന്ധപ്പെട്ടവരും വ്യക്തമാക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെടു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments