കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് തീര്‍ത്തും നിരാശാജനകരം: ഫ്രാന്‍സിസ് ജോര്‍ജ്

0
85

ഒരു പ്രതീക്ഷയും നല്‍കുന്നില്ലെന്ന് മാത്രമല്ല, ഭീതിജനിപ്പിക്കുന്നതു കൂടിയാണ് മോഡി സര്‍ക്കാരിന്റെ ബജറ്റ്. രാജ്യത്ത് പിടിമുറുക്കിയിരിക്കുന്ന സാമ്പത്തികമാന്ദ്യവും രൂക്ഷമായ തൊഴിലില്ലായ്മയും പരിഹരിക്കാന്‍ ഒരു നടപടിയുമില്ലന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ് . ഇന്ത്യയിലെ വലിയൊരു വിഭാഗം ജനങ്ങളെ ഉള്‍ക്കൊള്ളുന്ന ഗ്രാമീണമേഖലയെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിയിടുന്നതാണ് പ്രഖ്യാപനങ്ങള്‍.

കര്‍ഷക ആത്മഹത്യയും കാര്‍ഷിക കടവും ഉള്‍പ്പെടെ, കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളുടെ കാരണങ്ങള്‍ അറിഞ്ഞുള്ള പരിഹാരത്തിന് ഒരു ശ്രമവുമില്ല. വ്യവസായ-വാണിജ്യ മേഖലയ്ക്ക് പ്രോത്സാഹനമില്ല. പരമ്പരാഗത വ്യവസായ മേഖലയെ തീര്‍ത്തും അവഗണിച്ചെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.. കേന്ദ്ര ബജറ്റ് ജനവിരുദ്ധതയുടെ ഭീകരമുഖമാണ് ദൃശ്യമാക്കുന്നത് എന്നും അദ്ധേഹം കൂട്ടിചേര്‍ത്തു.

Leave a Reply