ഇടുക്കി — തുടർച്ചയായി ആറൂ വർഷം ഇടതു സർക്കാർ ഭരിച്ചിട്ടും ഇടുക്കി മെഡിക്കൽ കോളേജിലെ പോരായ്മകൾ പരിഹരിക്കാത്തതുകൊണ്ട് ദേശീയ മെഡിക്കൽ കൗൺസിലിംഗ് അംഗീകാരം ലഭിച്ചിട്ടില്ലെന്നു കേരള കോൺഗ്രസ് നേതാവും മുൻ ഇടുക്കി എം പിയുമായ കെ ഫ്രാൻസിസ് ജോർജ് .
കുറവുകൾ പരിഹരിക്കുവാൻ ഗവണ്മെന്റ്നു കഴിഞ്ഞിട്ടില്ല പരിശോധനക്കെത്തിയ കമ്മീഷൻ അധികൃതർ കുറവുകൾ ചുണ്ടിക്കട്ടി വിശദമായ റിപ്പോർട്ടാണ് സർക്കാരിന് നൽകിയിരിക്കുന്നത്. മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഐസി യു, ഓപ്പറേഷൻ തിയേറ്റർ, സർജറി യൂണിറ്റ് എന്നിവയെല്ലാം സജ്ജമാക്കേണ്ടതുണ്ട്. ഐ സി യൂ ബ്ലോക്ക് നിർമ്മാണവും പൂർത്തീകരിച്ചിട്ടില്ല. ഡോക്ടർമാരടക്കം ജീവനക്കാരുടെ കുറവുണ്ട്. നാമമാത്ര നേഴ്‌സുമാരുടെ നിയമനം മാത്രമാണ് ഇപ്പോഴും നടന്നിട്ടുള്ളുവെന്നു ഫ്രാൻസിസ് ജോർജ് പറഞ്ഞു.