സ്വന്തം കിടപ്പാടത്തിനായി അലമുറയിടുന്ന സ്ത്രീകളെയും കുട്ടികളെയും തല്ലി ചതച്ചല്ല പോലീസ് ആർജവം കാണിക്കേണ്ടത്: ഫ്രാൻസിസ് ജോർജ്

0
387

ചങ്ങനാശ്ശേരി: മാടപ്പള്ളിയിൽ സിൽവർ ലൈൻ വിരുദ്ധ സമരത്തിനെതിരെ പോലീസ് നടത്തിയ നരനായാട്ട് അങ്ങേയറ്റം ക്രൂരവും പ്രതിക്ഷേധാർഹവുമാണെന്ന് കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. സ്വന്തം കിടപ്പാടത്തിനായി അലമുറയിടുന്ന ജനങ്ങളെ പൂർണ്ണമായും ശത്രു പക്ഷത്താക്കി എന്തു വികസനമാണ് ഇവിടെ സർക്കാർ നടത്തുവാൻ പോകുന്നതെന്ന് കേരള കോൺഗ്രസ് നേതാവ് ചോദിച്ചു

. സമരം നടത്തിയവർ സർക്കാർ ഓഫീസുകൾക്ക് മുന്നിലല്ല . സ്വന്തം വിട്ടുമുറ്റത്ത് നിൽക്കുന്ന അച്ഛനെയും അമ്മയെയും പോലീസ് വലിച്ചിഴച്ചുകൊണ്ടു പോകുമ്പോൾ അലമുറയിട്ടു കരയുന്ന കുഞ്ഞുങ്ങളെയാണ് ഇന്നലെ കേരളം കണ്ടത്. ഇത് അത്യന്തം അപലപനീയവും വേദനാജനകവുമാണ്.

കോവിഡിൻറെ അതിജീവനത്തെയും പ്രളയത്തിൻറെ ദുരിതങ്ങളെയും മറികടക്കാൻ ഇപ്പോഴും കഷ്ടപ്പെടുകയും പകച്ചു നിൽക്കുകയും ചെയ്യുന്ന ജനങ്ങളുടെമേൽ കെ റെയിലിന്റെ പേര് പറഞ്ഞു ദുരന്തത്തിലേക്ക് സർക്കാർ തള്ളിവിടരുതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ഒന്നര ലക്ഷത്തോളം ആളുകൾക്ക് കിടപ്പാടം നഷ്ടമാക്കുന്ന പദ്ധതിയുമായി മുന്നോട്ടുപോകരുത്.കേരളത്തിൽ നിലവിലുള്ള റെയിൽവേ ലൈൻ ശക്തിപ്പെടുത്തുന്നതിനും കേന്ദ്ര സർക്കാരുമായി സഹകരിച്ച് കൊണ്ടുള്ള പുതിയ പദ്ധതികൾ ഏറ്റെടുക്കുന്നതിനും യുഡിഎഫ് മുന്നോട്ട് വച്ചിട്ടുള്ള ബദൽ നിർദേശങ്ങൾ ചർച്ച ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു

Leave a Reply