മുവാറ്റുപുഴ: മതസൗഹാർദ്ദത്തിന്റെ സംശുദ്ധ പ്രതീകമായിരുന്നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെന്നു മുൻ എം പി കെ. ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു. മുവാറ്റുപുഴയിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ് .

അദ്ദേഹം നയിച്ചത് മാതൃക ജീവിതമായിരുന്നു. തൻറെ അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതിഫലനമെന്നോണം മറ്റു വിശ്വാസങ്ങളെയും ആദരിക്കാൻ ശീലിച്ച പ്രിയപ്പെട്ട തങ്ങൾ സമൂഹത്തിന് മാതൃകയാണ്. മനുഷ്യനന്മയെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾക്ക് എക്കാലവും നേതൃത്വം നൽകിയ തങ്ങളുടെ വേർപാട് കേരളീയ പൊതുസമൂഹത്തിന് തീരാനഷ്ടമാണ്.പ്രിയപ്പെട്ട തങ്ങളുടെ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.