കോവിഡ് അതിജീവനത്തിൽ ജനങ്ങളുടെ സാമ്പത്തിക തകർച്ച അതീവഗുരുതരമെന്നും സർക്കാർ സഹായവും സംരക്ഷണവും ഉണ്ടാകണമെന്നും കെ. ഫ്രാൻസിസ് ജോർജ്

0
709

കോട്ടയം : കോവിഡ് കാലഘട്ടം ജനങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ എത്തിച്ചിരിക്കുകയാണെന്നും നിശ്ചിത മാനദണ്ഡമനുസരിച്ചു സർക്കാർ സഹായ പദ്ധതി ഉണ്ടാകണമെന്നും മുൻ എം.പി കെ.ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

മഹാമാരി സമസ്ത മേഖലയെയും സ്തംഭിപിച്ചിരിക്കുമ്പോൾ ജനങ്ങളുടെ ലോണിന് മാനദണ്ഡമനുസരിച്ചു പലിശ ഒഴിവാക്കി കൊടുക്കുകയോ ഇളവ് ചെയ്യ്തു കൊടുക്കുകയോ ചെയ്യണം. 3 ലക്ഷം വരെയുള്ള കാർഷിക കാർഷികേതര വായ്പ്പകളും, 3 ലക്ഷത്തിന് മേലുള്ള വായ്പ്പകളുടെ പലിശയും എഴുതി തള്ളാൻ സർക്കാർ നടപടി സ്വീകരിക്കണം.. ജപ്‌തി നടപടികൾ നിറുത്തി വയ്ക്കണമെന്നും അതിനായി സംസ്ഥാനതല ബാങ്കി൦ഗ് കമ്മിറ്റി യോഗം അടിയന്തിരമായി വിളിച്ചുകൂട്ടുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും ഫ്രാൻസിസ് ജോർജ് അഭ്യർത്ഥിച്ചു.

കോടികൾ മുടക്കി കെ.റയിലിനുവേണ്ടി സർവ്വ സന്നാഹമൊരുക്കുന്ന സർക്കാർ ജനങ്ങളുടെ വേദനയിലേക്ക് കണ്ണുതിരിക്കുകയും മുല്ലപ്പെരിയാറിൽ പുതിയൊരു ഡാം എന്ന കേരളത്തിൻറെ ആവശ്യത്തിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുകയുമാണ് വേണ്ടത് അദ്ദേഹം കൂട്ടിച്ചേർത്തു

Leave a Reply