സർക്കാർ സ്ഥാപനങ്ങളിലെ കൈക്കൂലി കർശന നടപടിവേണമെന്ന് ഫ്രാൻസിസ് ജോർജ്

0
442

കോട്ടയം

പറവൂരിലെ മൽസ്യ തൊഴിലാളി സജീവൻറെ ആത്മഹത്യ സര്ക്കാരിൻറെ കണ്ണുതുറപ്പിക്കട്ടെയെന്ന് കേരള കോൺഗ്രസ് നേതാവും മുൻ എം.പി യുമായ കെ. ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു .ഇത്തരത്തിലുള്ള ആത്മഹത്യകൾ ഏറെ വേദനാജനകമാണെന്നും ഇനി ഉണ്ടാകാതിരിക്കാൻ കർശന നടപടി സർക്കാർ സീകരിക്കണം.

ആകെയുള്ള നാല് സെന്റ് ഭൂമി തരം മാറ്റി കിട്ടാൻ ഒന്നര വർഷമായി സജീവൻ കയറി ഇറങ്ങാത്ത ഓഫീസുകളില്ല. വില്ലേജ് ഓഫിസ് മുതൽ ആർ.ഡി ഒ ഓഫിസ് വരെ അപേക്ഷകൾ നല്കിയെങ്കിലും നീതി കിട്ടിയില്ല. ഇനിയൊരു സജീവൻ ഉണ്ടാകരുത്. വർഷങ്ങൾക്ക് മുമ്പു പുരയിടമാക്കിയ ഭൂമിക്കു പോലും ഇന്നു വില്ലേജ് ഓഫീസിൽ പാടങ്ങൾ ആയിട്ട് രേഖയിൽ നിലകൊള്ളുന്നത് എത്രയോ അപലപനീയമാണെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

സർക്കാർ സ്ഥാപനങ്ങളിലെ അഴിമതി ഉദ്ദേശിച്ചുള്ള മനപ്പൂർവ കാലതാമസം വരുത്തൽ നിർത്തലാക്കുവാൻ സർക്കാരിന് കഴിയണം. 2016 -ൽ അധികാരമേറ്റപ്പോൾ മുഖ്യമന്ത്രി പറഞ്ഞ സർക്കാർ ഓഫീസുകളിലെ ഓരോ ഫയലുകളും ഓരോ ജീവിതങ്ങൾ ആണെന്നും അതുകൊണ്ടു കാര്യക്ഷമമായി പ്രവർത്തിക്കുമെന്ന വാക്കുകൾ ഇന്നും ജലരേഖയായി നിൽക്കുന്നുവെന്നും ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.

Leave a Reply