പ്രഭാതത്തിൽ വിടർന്ന് സായാഹ്നത്തിൽ കൊഴിഞ്ഞു വീഴുന്ന ലില്ലി ചെടിക്കാണ് മനോഹാരിത കൂടുതൽ; തോമസ് കല്ലമ്പള്ളിയെ അനുസ്‌മരിച്ച് ഫ്രാൻസിസ് ജോർജ്

0
551

കാഞ്ഞിരപ്പള്ളി: പ്രഭാതത്തിൽ വിടർന്ന് സായാഹ്നത്തിൽ കൊഴിഞ്ഞു വീഴുന്ന ലില്ലി ചെടിക്കാണ് മനോഹാരിത കൂടുതൽ. അന്തരിച്ച മുൻ കാത്തിരപ്പള്ളി എം എൽ എ തോമസ് കല്ലമ്പള്ളിയുടെ ജീവിതവും ലില്ലി പൂവിനു സമ്മാനമായിരുന്നുവെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് അനുസ്മരിച്ചു.തോമസ് കല്ലമ്പള്ളിയിയുടെ ഇരുപതാം ചരമവാർഷികത്തിൽ ആദരാജ്ഞലികൾ അർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങൾക്കൊപ്പം ചേർന്ന് നിന്ന് നിസ്വാർത്ഥമായി പ്രവർത്തിക്കുകയും നേരായി ചിന്തിക്കുകയും സത്യസന്ധമായി ജീവിക്കുകയും ചെയ്‌ത അദ്ദേഹത്തിൻറെ വേർപാട് ഒട്ടനവധി ആളുകളിൽ ഇന്നും ശൂന്യത പരത്തുന്നുവെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.ആദർശധീരനും സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉടമയുമായിരുന്നു തോമസ് കല്ലമ്പള്ളിയെയെന്ന് അദ്ദേഹം ഓർമ്മിച്ചു. . കേരള കോൺഗ്രസ് മേഖല കമ്മിറ്റിയുടെയും കല്ലമ്പള്ളി ഫൗണ്ടേഷന്റെയും നേതൃത്വത്തിലാണ് അനുസ്‌മരണം നടത്തിയത്.

മണ്ഡലം പ്രസിഡന്റ് സിബി നമ്പുടാകം അധ്യക്ഷത വഹിച്ചു. ത്രേസിക്കുട്ടി കല്ലമ്പള്ളി, ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ , ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ , സംസ്ഥാന സെക്രട്ടറിമാരായ സോണി തോമസ്, മറിയാമ്മ ടീച്ചർ, തോമസ് കുന്നപ്പള്ളി, ടോമി ഡൊമിനിക്, മജു പുളിക്കൽ, ജോസ് കൊച്ചുപുര, ജോയി മുണ്ടാംപള്ളി, സി.വി. തോമസ്, ലാൽജി മാടത്താനിക്കുന്നേൽ , ഡാനി കുന്നത്ത്, പഞ്ചായത്തു മെമ്പര്‍മാരായ ബിജോജി തോമസ്, ഏലിയാമ്മ വാന്തിയിൽ എന്നിവരും എം.വി. വർക്കി, ജോസഫ് പടിഞ്ഞാറ്റ, കെ.ജെ. മാത്യു കിണറ്റുകര, ചാക്കോച്ചൻ വെട്ടിക്കാട്ട്, ജോയി നെല്ലിയാനി എന്നിവരും പ്രസംഗിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ കംപ്യൂട്ടർ പഠനത്തിൽ സഹായിക്കുന്നതിന് കല്ലമ്പള്ളി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പദ്ധതി തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

Leave a Reply