ഡി സി സി പ്രസിഡന്റടക്കം കോൺഗ്രസ് പ്രവർത്തകർക്കെതിരെ തൊടുപുഴയിൽ നടന്നത് അതിക്രൂരമായ മൃഗീയ മർദ്ദനമെന്ന് ഫ്രാൻസിസ് ജോർജ്

0
84

തൊടുപുഴ: ഇടുക്കി ഡി സി സി പ്രസിഡന്റ സി.പി മാത്യുവിന്റ വാഹനം ആക്രമിച്ചു അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ച സി.പി.എം നടപടി അങ്ങേയറ്റം അപലപനീയമെന്ന് കെ ഫ്രാന്‍സിസ് ജോര്‍ജ്.

സംഥാനത്തുടനീളം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഓഫീസുകള്‍ക്കും നേരെ നടക്കുന്ന സി പി എം ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് തൊടുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് നേരെ പോലീസ് നടത്തിയത് നരനായാട്ടാണ്. കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അതി ക്രൂരമായാണ് പോലീസ് ആക്രമിച്ചത്. മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ജനാധിപത്യപരമായ രീതിയില്‍ നടക്കുന്ന പ്രതിക്ഷേതത്തെ നേരിടാന്‍ പോലീസും ക്രിമിനലുകളും നടത്തുന്നത് നരനായാട്ടാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫിനൊപ്പം ഫ്രാന്‍സിസ് ജോര്‍ജ് സി പി മാത്യുവിനേയും മര്‍ദ്ദനമേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഹോസ്പിറ്റലില്‍ സന്ദര്‍ശിച്ചു. എം ജെ ജേക്കബ്, അഡ്വ ജോസി ജേക്കബ്, എം മോനിച്ചന്‍ തുടങ്ങിയവരും ഒപ്പം ഉണ്ടായിരുന്നു.

Leave a Reply