Friday, November 22, 2024
HomeNewsKeralaപൈനാപ്പിൾ കർഷകരുടെ ആത്മഹത്യ അത്യന്തം ദുഃഖകരം: ഫ്രാൻസിസ് ജോർജ്

പൈനാപ്പിൾ കർഷകരുടെ ആത്മഹത്യ അത്യന്തം ദുഃഖകരം: ഫ്രാൻസിസ് ജോർജ്

മുവാറ്റുപുഴ: കടക്കെണിയിൽ അകപ്പെട്ടിരിക്കുന്ന പൈനാപ്പിൾ കർഷകർക്കായി പ്രത്യക സഹായ പദ്ധതി സർക്കാർ അനുവദിക്കണമെന്ന് മുൻ എം. പി കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. രണ്ടു കർഷകർ ആത്മഹത്യ ചെയ്ത മുവാറ്റുപുഴയിൽ പൈനാപ്പിൾ കർഷകരുടെ പ്രശ്നം ഉയർത്തിക്കാട്ടി നെഹ്‌റു പാർക്കിൽ മാത്യു കുഴൽനാടൻ എം. ൽ. എ നടത്തിയ ഉപവാസ സമരത്തിൽ പ്രസംഗിക്കുകയായിരുന്നു ഫ്രാൻസിസ് ജോർജ്.

കോവിഡ് അതിജീവനത്തിന്റെ ഭാഗമായി കർഷകരുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. കർഷകർക്ക് കടശ്വാസം സർക്കാർ നൽകണമെന്നും അവരുടെ കടത്തിൽ പലിശ ഇളവ് അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലങ്ങൾ പാട്ടത്തിനെടുത്തു കൃഷി ചെയുന്ന പൈനാപ്പിൾ കർഷകരാണ് കൂടുതൽ പ്രതിസന്ധിയിൽ. പ്രളയവും അതിനു ശേഷം കോവിഡും എല്ലാം ചേർന്ന് വലിയ തകർച്ചയാണ് കർഷകർക്ക് ഉണ്ടാക്കിയിരിക്കുന്നത്.

സംസ്ഥാനത്തെ ലക്ഷ കണക്കിന് കർഷകർ കടകെണിയിlലാണ്. പതിനായിരക്കണക്കിന് കർഷകർ ജപ്തി നടപടികൾ നേരിടുന്നു. കോവിഡ് ആശ്വാസ പദ്ധതിയായി സർക്കാർ അനുവദിച്ച 20000 കോടി രൂപയിൽ ഒരു രൂപ പോലും കർഷകർക്കില്ല. കർഷകരുടെ ഇപ്പോഴത്തെഅവസ്ഥയിൽ സർക്കാർ കണ്ണു തുറക്കണമെന്നും ഇനിയൊരു ജീവൻ പൊലിയുന്ന സാഹചര്യംഉണ്ടാകരുതെന്നും ഫ്രാൻസിസ് ജോർജ് അഭ്യർത്ഥിച്ചു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സമരം ഉൽഘാടനം ചെയ്തു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments