Pravasimalayaly

പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകൻറെ കൈയ്യും കാലും തല്ലിയോടിച്ചത് മനുക്ഷത്വo മരവിച്ച നടപടി: ഫ്രാൻസിസ് ജോർജ്

തൊടുപുഴ: ഇടതുപക്ഷ ഭരണത്തിൻ കിഴിൽ ഒരാളുടെ ഇടതു കൈയ്യും ഇടതു കാലും തല്ലിയൊടിക്കുന്നത് മനുക്ഷ്യത്വമാണോയെന്ന് നവകേരളത്തെകുറിച്ച് പ്രസംഗിക്കുന്നവർ ചിന്തിക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് .

ചായക്കട തോഴിലാളിയായ പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകനെ ഇരുമ്പ് ദണ്ടുകൊണ്ട് ഇരുപതോളം വരുന്ന സി.പി.എം പ്രവർത്തകർ മൃഗീയമായി മർദിക്കുകയായിരുന്നു. ഭരിക്കുന്ന പാർട്ടി തന്നെ അക്രമം നടത്തുന്നതും സമൂഹത്തിൽ അസ്വാസ്തഥാ പടർത്തുന്നതും അപലപനീയമാണ്.

സംസ്ഥാനത്തെ ക്രമസമാധാനനില പൂർണമായും തകർന്നിരിക്കുകയാണ് . ഗുണ്ടാ വിളായട്ടങ്ങൾ ജനങ്ങളുടെ സമാധാന ജീവിതത്തിന് വെല്ലുവിളിയായിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യസ്ഥരായ പൊലീസ് സേന അവരുടെ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നു മാത്രമല്ല കസ്റ്റഡി മരണങ്ങളും പൊലീസ് അതിക്രമങ്ങളും വ്യാപകമാകുകയും ചെയ്യുന്നുവെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു .

Exit mobile version