വന്യ ജീവി ആക്രമണം: കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുവാൻ സർവ്വകക്ഷി സംഘത്തെ അയയ്ക്കണമെന്ന് ഫ്രാൻസിസ് ജോർജ്

0
62

ഇടുക്കി : കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമിറങ്ങി കാട്ടാനകളും കാട്ടു പന്നികളും ഇതര വന്യ ജീവികളും നടത്തുന്ന ഉപദ്രവങ്ങളുടെ ഗൗരവം കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തുവാൻ സർവകക്ഷി സംഘത്തെ സംസ്ഥാന സർക്കാർ അയക്കണമെന്ന് കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലo നേതൃയോഗം ഉൽഘാടനം ചെയ്യുകയായിരുന്നു ഫ്രാൻസിസ് ജോർജ്.

കാട്ടുപന്നിയെ ഷുദ്രജീവിയായി കേരളത്തിൽ പ്രഘ്യപിച്ചിട്ടില്ലയെന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് പിൻവലിക്കണം. സംസ്ഥാന സർക്കാർ നിർദേശം കേന്ദ്രം തള്ളിക്കളഞ്ഞുവെന്ന വാദമുന്നയിച്ചു ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുവാനാണ് സംസ്ഥാന സർക്കാരും സംസ്ഥാന വനം മന്ത്രിയുo ശ്രമിക്കുന്നത് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും തുടരുന്ന വന്യമൃഗ അംഗീകൃത വേട്ട പ്രക്രിയയാണ് കേരളത്തിലും വേണ്ടത്. കൃഷി ഭുമിയിൽ അനധികൃതമായി കടന്നുവരുന്ന വന്യ മൃഗങ്ങളെ വേട്ടയാടാൻ കര്ഷകന് അവകാശം നൽകുന്ന നിയമ്മ നിർമാണത്തിന് സർക്കാർ തയ്യാറാകണം. വനാതിർത്തിയിൽ കിടങ്ങുകളും സോളാർ ഫെൻസിങ്ങും ഭിത്തികളും ഉൾപ്പെടെ സംരക്ഷണ കവച മൊരുക്കേണ്ടത് വനം വകുപ്പിൻറെ ഉത്തരവാദിത്വമാണ് ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.

ജോയി കൊച്ചുകരോട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ എo ജെ ജേക്കബ്, വര്ഗീസ് വെട്ടിയാങ്കൽ, ഫിലിപ്പ് മലയാട്ട്, സിനു വാലുമ്മേൽ, ബെന്നി പുതുപ്പാടി ,ജോയി കുടക്കച്ചിറ ,വര്ഗീസ് സക്കറിയ തുടങ്ങിയവർ പ്രസംഗിച്ചു

Leave a Reply