കർമരംഗത്തു വ്യത്യസ്തനായിരുന്ന പി.ടി തോമസിനുള്ള വലിയ ആദരമായിരിക്കും തൃക്കാക്കര സമ്മാനിക്കാൻ പോകുന്നതെന്ന് : ഫ്രാൻസിസ് ജോർജ്

0
377

തൃക്കാക്കര: കർമരംഗത്തു സവിശേഷമായ വ്യത്യസ്‌തത പുലർത്തിയ പി.ടി തോമസിൻറെ വ്യക്തിത്വത്തിനു ലഭിക്കുന്ന വലിയ ആദരമായിരിക്കും തൃക്കാക്കര തെരഞ്ഞെടുപ്പിലൂടെ സംഭവിക്കാൻ പോകുന്നതെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്.

ലക്ഷ്യ ബോധത്തോടെയും ചിട്ടയോടെയുമുള്ള പി.ടി തോമസിൻറെ ജനകിയ വിഷയങ്ങളിലെ ശക്തമായ ഇടപെടലുകൾ രഷ്ട്രീയ എതിരാളികൾക്കു പോലും നിക്ഷേതിക്കാനാവില്ല. സിൽവർ ലൈനിനെതിരെ ഉയരുന്ന പ്രതിക്ഷേധങ്ങളെ സർക്കാർ വിവേക പൂർവം കാണാത്തതും, കേരളത്തിൻറെ പാരിസ്ഥിതിക ദുര്ബലതയിലും സാമ്പത്തിക ദാരിദ്ര്യത്തിലും പദ്ധതി അനിവാര്യമാണോ എന്നു പരിശോധിക്കാൻ പോലും സർക്കാർ തയാറാകാത്തതും ഇടതുമുന്നണിക്ക് തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാക്കുമെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

സുഗമമായ ഗതാഗതo സാധ്യമാക്കാൻ ബദൽ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്താൻ യുഡി എഫ് വച്ച നിർദേശങ്ങൾ സർക്കാർ അവഗണിക്കുകയായിരുന്നുവെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസിൻറെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ യോഗങ്ങളിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഫ്രാൻസിസ് ജോർജ്.

Leave a Reply