Friday, July 5, 2024
HomeNewsബഫർസോൺ ജനസുരക്ഷ ഉറപ്പാക്കുവരെ കർഷക സമരം: ഫ്രാൻസിസ് ജോർജ്

ബഫർസോൺ ജനസുരക്ഷ ഉറപ്പാക്കുവരെ കർഷക സമരം: ഫ്രാൻസിസ് ജോർജ്

ഇടുക്കി: ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫർസോണിൽ നിന്നും ഒഴിവാക്കി ജനസുരക്ഷ ഉറപ്പുവരുത്തുന്നതുവരെ കേരള കോൺഗ്രസ് പാർട്ടിയും കർഷകയൂണിയനും സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുള്ള കർഷക സമരങ്ങൾ തുടരുന്നതാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ്. കേരള കർഷകയൂണിയൻ ഇടുക്കി ജില്ല നേതൃയോഗം ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച പ്രശനം പരിഹരിക്കണമെന്ന് കർഷകരും സംഘടനകളും പത്തുവർഷത്തിലധികമായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഉമ്മൻ വി. ഉമ്മൻ കമ്മിഷൻ ബഫർസോൺ വനാതിർത്തിയിൽ സീറോ പോയിന്റിൽ നിർത്തണമെന്ന് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ ജനങ്ങളുടെ ആവശ്യം വിസ്മരിച്ചു കൊണ്ടാണ് ഇടതുമുന്നണി മന്ത്രിസഭ തിരുമാനമെടുത്തതും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം മുഖേന സുപ്രിം കോടതിയിലേക്ക് എത്തിക്കുകയും ചെയ്തത്. സുപ്രിം കോടതി വിധി മറികടക്കുവാൻ അവശ്യമായ കാര്യങ്ങൾ ചെയ്യണം. കേരളം നേരിടുന്ന പ്രതിസന്ധി പ്രധാന മന്ത്രിയെയും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെയും ബോധ്യപ്പെടുത്തുവാൻ സർവകക്ഷി സംഘത്തെ നിയോഗിക്കണമെന്നും മുൻ എം പി കൂടിയായ ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു.

ജില്ല പ്രസിഡണ്ട് ബാബു കിച്ചേരിൽ അധ്യക്ഷതവഹിച്ചു . മാത്യു സ്റ്റീഫൻ , എം ജെ ജേക്കബ്, കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗിസ്‌ വെട്ടിയാങ്കൽ, ബിനു ജോൺ , സണ്ണി തെങ്ങുംപള്ളി, ടോമി തൈലമാനാൽ തുടങ്ങിയവർ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments