Sunday, January 19, 2025
HomeNewsKeralaജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ബഫർസോണിൽനിന്നും ഒഴിവാക്കണം : ഫ്രാൻസിസ് ജോർജ്

ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും പൂർണ്ണമായും ബഫർസോണിൽനിന്നും ഒഴിവാക്കണം : ഫ്രാൻസിസ് ജോർജ്

നെടുങ്കണ്ടം:ദേശീയ ഉദ്യാനങ്ങൾക്കും വനഭൂമിക്കും സംരക്ഷിത വനഭൂമിക്കും ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മന്ത്രിസഭ തീരുമാനങ്ങൾ പിൻവലിച്ചു ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ബഫർസോണിൽനിന്നും ഒഴിവാക്കി പുതിയ ഉത്തരവിറക്കി ജനങ്ങളെ സഹായിക്കാൻ സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

കേരള കോൺഗ്രസ് നെടുംകണ്ടത്തു നടത്തിയ സമരം ഉൽഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസം കഴിഞ്ഞിട്ടും സുപ്രിം കോടതിയിൽ നിന്നും ഉത്തരവ് നീക്കുന്നതിനുള്ള യാതൊരു നടപടിയും സീകരിക്കാത്തത് ദുരൂഹമാണെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു.

മുൻ എം.ൽ.എ ഇ.എം അഗസ്തി, കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ എസ് അശോകൻ, കേരള കോൺഗ്രസ് ജില്ല പ്രസിഡണ്ട് എം ജെ ജേക്കബ്, വര്ഗീസ് വെട്ടിയാങ്കൽ, ജോസ് പൊട്ടൻപ്ലാക്കൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, ഒ ടി ജോൺ, ബാബു കിച്ചേരി, സിബി കൊച്ചുവളറ്റ്, എൻ ജെ ചാക്കോ,ടി വി ജോസുകുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments