Sunday, January 19, 2025
HomeNewsമുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടിവരും: ഫ്രാൻസിസ് ജോർജ്

മുഖ്യമന്ത്രി രാജിവയ്‌ക്കേണ്ടിവരും: ഫ്രാൻസിസ് ജോർജ്

കണ്ണൂർ: ഓരോ ദിവസവും മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിശ്വസനീയമായ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വൈകാതെ അദ്ദേഹം രാജിവയ്‌ക്കേണ്ടി വരുമെന്ന് കേരള കോൺഗ്രസ് നേതാവ് കെ ഫ്രാൻസിസ് ജോർജ് പ്രസതാവിച്ചു. കേരള കോൺഗ്രസ് കണ്ണൂർ ജില്ല നേതൃയോഗം ഇരിട്ടിയിൽ ഉൽഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരപരാധിയെങ്കിൽ തൻറെ കൈകൾ ശുദ്ധമാണെന്ന് തെളിയിക്കാൻ എന്തുകൊണ്ട് മുഖ്യമന്ത്രി നിയമ നടപടികൾ സീകരിക്കുന്നില്ലെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

ജില്ല പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. നേതാക്കളായ കെ.എ ഫിലിപ്പ്, ജോസഫ് മുള്ളൻമട, ജോർജ് കാനാട്ട്, ജോർജ് വടകര, ജെയിംസ് പന്നിയമാക്കൽ, ജോസ് നരിമറ്റ൦ , കെ. ജോർജ്, ജോസ് വണ്ടക്കുന്നേൽ , ജോസ് പാറയിൽ , ബേബി തോട്ടത്തിൽ , എബ്രഹാം ഈറ്റക്കൽ , ജോയി തെക്കേടത്തു ,ഷീബ തെക്കേടം ,ഡെന്നിസ് മാണി , ടെൻസൺ ജോർജ് എന്നിവർ പ്രസംഗിച്ചു

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments