Sunday, January 19, 2025
HomeNewsKeralaകേരള കോൺഗ്രസ് പാർട്ടിയുടെ കനൽ വഴികളിൽ എക്കാലത്തും ആവേശം വിതറിയ സംഘടനയാണ് കെ.എസ്.സി: ഫ്രാൻസിസ് ജോർജ്

കേരള കോൺഗ്രസ് പാർട്ടിയുടെ കനൽ വഴികളിൽ എക്കാലത്തും ആവേശം വിതറിയ സംഘടനയാണ് കെ.എസ്.സി: ഫ്രാൻസിസ് ജോർജ്

മുവാറ്റുപുഴ: കേരള കോൺഗ്രസ് പാർട്ടിക്ക് പ്രതിസന്ധിഘട്ടങ്ങളിലെ ല്ലാം ആവേശം വിതറിയ പോഷക സംഘടനയാണ് കേരള വിദ്യാർത്ഥി കോൺഗ്രസെന്ന് പാർട്ടി നേതാവും മുൻ എം.പി യുമായ കെ. ഫ്രാൻസിസ് ജോർജ് അഭിപ്രായപ്പെട്ടു . കേരളകോൺഗ്രസ് ചരിത്രമുറങ്ങുന്ന മുവാറ്റുപുഴയിൽ കെ.എസ്.സി യുടെ പ്രവർത്ത കൺവെൻഷനും കൊടിമരവും പതാക ഉയർത്തലും നിർമ്മല കോളേജിനു മുന്നിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മൂല്യച്യുതിക്കും അരാജകത്വത്തിനുമെതിരെ നന്മയുടെ പാത തെളിച്ചു പ്രതിരോധം തീർക്കുവാൻ നമ്മുടെ വിദ്യാർത്ഥി യുവജനസംഘടനകൾ സന്ദേശവാഹകരായി മുന്നിട്ടിറങ്ങണമെന്ന് ഫ്രാൻസിസ് ജോർജ് അഭ്യർത്ഥിച്ചു

. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് പ്രഫ. ജോസ് അഗസ്റ്റിൻ, കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. കെ.എം ജോർജ്, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ട്രീസ സെബാസ്റ്റ്യൻ , ജേക്കബ് ഇരമംഗലത് , മുവാറ്റുപുഴ മുൻസിപ്പൽ കൗൺസിലർ ജോസ് കുര്യാക്കോസ്, യൂത്ത് ഫ്രണ്ട് മുവാറ്റുപുഴ നിയോജകമണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ജോർജ് ഇളഞ്ഞേടത് ,ആവോലി ഗ്രാമ പഞ്ചായത്തു മെമ്പർ ശ്രീമതി ആൻസമ്മ , പാർട്ടി നിയോജക മണ്ഡലം ചാർജ് സെക്രട്ടറി റെബി ,രാജു കണിമറ്റം , ചാക്കോച്ചൻ തുലാമറ്റത്തിൽ കെ.എസ് സി സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ് കാരക്കുന്നേൽ,തുടങ്ങിയവർ പ്രസംഗിച്ചു . കെ എസ് സി ജില്ല, നിയോജക മണ്ഡലം , നിർമ്മല കോളേജ് യൂണിറ്റ് ഭാരവാഹികൾ നേതൃത്വം നൽകി .

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments