
കണ്ണൂർ: കേരളത്തിലെ ആറര വർഷത്തെ ഇടതു ഭരണത്തിൽ സമസ്‌ത മേഖലകളും തിരിച്ചുപിടിക്കാനാവാത്ത വിധം തകർന്നു കൊണ്ടിരിക്കുകയാണെന്ന് കേരള കോൺഗ്രസ് നേതാവ് കെ ഫ്രാൻസിസ് ജോർജ് പ്രസ്‌താവിച്ചു. കേരള കോൺഗ്രസ്സ് കണ്ണൂർ ജില്ല നേതൃയോഗം ഇരിട്ടി സൂര്യ ഓഡിറ്റോറിയത്തിൽ ഉൽഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഡിഗ്രി ജയിക്കാതെ പിജിക്ക് ചേരുന്ന വിചിത്ര വിദ്യാഭ്യാസ കാലഘട്ടത്തിലൂടെയാണ് ഇടതുസർക്കാർ കേരളത്തെ കൊണ്ടുപോകുന്നത്. പഠിച്ചു കഴിഞ്ഞവർക്ക് 10000 രൂപ ശമ്പളം കിട്ടുവാനുള്ള ജോലി സാഹചര്യo പോലുമില്ല. കേരളത്തിലെ വിദ്യാർത്ഥികളും ചെറുപ്പക്കാരും വലിയ തോതിൽ ലഹരിക്ക് അടിമപ്പെട്ടുകൊണ്ടിരിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഇന്നുള്ളത് . ഇതെല്ലാം കണ്ട് ആസ്വാദിക്കുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളതെന്ന് ഫ്രാൻസിസ് ജോർജ് ആരോപിച്ചു.
ജില്ല പ്രസിഡണ്ട് റോജസ് സെബാസ്റ്റ്യൻ അദ്യക്ഷതവഹിച്ചു. മുൻ എം ൽ എ ജോണി നെല്ലൂർ മുഖ്യ പ്രഭാഷണം നടത്തി. ഉന്നതതികാര സമിതി അംഗം അപു ജോൺ ജോസഫ് , ജോസഫ് മുള്ളൻമട , പ്രഫ ജോൺ ജോസഫ് , ജോർജ് കാനാട്ട് , ടെൻസൺ ജോർജ് കണ്ടത്തിക്കര , ജോസ് നരിമാറ്റo , ജോസ് വണ്ടൻകുന്നേൽ ,സജി കാട്ടുവിള ഡെന്നിസ് മാണി , തോമസ് തയ്യിൽ , ജോർജ് തോമസ് , പി ജെ പോൾ , ബേബി തോട്ടത്തിൽ ,എബ്രഹാം ഈറ്റക്കേൾ , ജോയി തെക്കേടം തുടങ്ങിയവർ പ്രസംഗിച്ചു .