Pravasimalayaly

ഉമ തോമസ് നേടിയ സർവകാല റെക്കോർഡ് ഇടതു സർക്കാരിൻറെ അസ്ഥിത്വത്തെ ചോദ്യം ചെയുന്നത് : ഫ്രാൻസിസ് ജോർജ്

മുവാറ്റുപുഴ: മുഖ്യ മന്ത്രിയും മന്ത്രിമാരുൾപ്പെടുന്ന 99 എം.ൽ.എ മാരും ഒരു മാസം തൃക്കാക്കരയിൽ വീട് വീടാന്തരം കയറിയിറങ്ങി നടത്തിയ പ്രചരണത്തെ തകർത്തു യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ് നേടിയ ചരിത്ര വിജയം ഇടതു സർക്കാരിൻറെ അസ്ഥിത്വത്തെ ചോദ്യം ചെയുന്നതാണെന്ന് കേരള കോൺഗ്രസ്സ് നേതാവ് കെ . ഫ്രാൻസിസ് ജോർജ് .കോവിഡിന്റെ മറവിൽ കിറ്റും പെൻഷനും നൽകിയാണ് പിണറായി സർക്കാർ തുടർ ഭരണം നേടിയത്. എന്നാൽ അധികാരത്തിൽ വന്ന് ഒരു വർഷം കഴിഞ്ഞപ്പോൾ കിറ്റ്, പെൻഷൻ, പാവപ്പെട്ടവരുടെ ചികിത്സ, പൊതു മേഖല സ്ഥാപനങ്ങളിൽ ജോലി ചെയൂന്നവരുടെ ശമ്പളം എല്ലാം നിന്ന് പോയി. ജനങ്ങളെ കബളിപ്പിച്ച പിണറായി സർക്കാരിന് തൃക്കാക്കരയിൽ ജനം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. വിനാശകരമായ കെ റെയിൽ പദ്ധതിക്കെതിരെയുള്ള കനത്ത ജനവികാരമാണ് തൃക്കാക്കര നൽകുന്ന രാഷ്ട്രീയ സന്ദേശമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.

Exit mobile version