Saturday, November 23, 2024
HomeLatest Newsസംസ്ഥാനത്ത് 3 മാസത്തേക്ക് കൂടി സൗജന്യറേഷന്‍; മന്ത്രസഭയുടെ ആദ്യയോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് 3 മാസത്തേക്ക് കൂടി സൗജന്യറേഷന്‍; മന്ത്രസഭയുടെ ആദ്യയോഗത്തില്‍ തീരുമാനം

സംസ്ഥാനത്ത് മൂന്ന് മാസത്തേക്ക് കൂടി സൗജന്യറേഷന്‍ തുടരാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രസഭയുടെ ആദ്യയോഗത്തിലാണ് സൗജന്യ റേഷന്‍ ജൂണ്‍ 30വരെ നീട്ടാന്‍ തീരുമാനിച്ചതെന്ന് യോഗി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച രണ്ടാം തവണയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സര്‍ക്കാരിന്റെ ആദ്യതീരുമാനമാണിത്.

‘പ്രധാനമന്ത്രി ഗരീബ്  കല്യാണ്‍ അന്ന യോജന മാര്‍ച്ച് 31 മുതല്‍ ജൂണ്‍ 30വരെ നീട്ടാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സംസ്ഥാനത്തെ 15 കോടി ജനങ്ങള്‍ പ്രയോജനം ചെയ്യുമെന്ന്-യോഗി ആദിത്യനാഥ് പറഞ്ഞു.ഒരു വീടിന് പ്രതിമാസം അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം അധികമായി നല്‍കാനാണ് പദ്ധതി. പുതിയ മന്ത്രിസഭയുടെ ആദ്യ തീരുമാനമാണിതെന്നും ഇത് സുതാര്യമായി നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് പുതുചരിത്രം കുറിച്ചാണ് യോഗി ആദിത്യനാഥ് തുടര്‍ച്ചയായി രണ്ടാമതും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുതിര്‍ന്ന ബിജെപി നേതാക്കള്‍, ബോളിവുഡ് താരങ്ങള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ. 37 വര്‍ഷത്തിനിടെ, സംസ്ഥാനത്തു ഭരണകാലാവധി തികച്ചു വീണ്ടും അധികാരമേറ്റ ആദ്യ മുഖ്യമന്ത്രിയാണ് യോഗി. ആകെ 52 മന്ത്രിമാരാണു സത്യപ്രതിജ്ഞ ചെയ്തത്. 32 പേര്‍ പുതുമുഖങ്ങളാണ്. 403 അംഗ നിയമസഭയില്‍ 255 സീറ്റുകളില്‍ വിജയിച്ചാണു ബിജെപി അധികാരം നിലനിര്‍ത്തിയത്. 41 ശതമാനം വോട്ടുവിഹിതവും സ്വന്തമാക്കി.
 

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments