ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ്സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു

0
29
  • സംസ്ഥാനം അധിക നികുതി വേണ്ടെന്ന് വയ്ക്കണം

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയ്‌ക്കെതിരേ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പെട്രോള്‍ പമ്പുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. രാജ്യവ്യാപകമായി എ.ഐ.സി.സി ആഹ്വാനം അനുസരിച്ചായിരുന്നു പ്രതിഷേധം. കോവിഡ് മാനദണ്ഡം പൂര്‍ണമായും പാലിച്ചായിരുന്നു പ്രതിഷേധം. സ്ഥാനമൊഴിയുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എം .എം ഹസന്‍ തുടങ്ങിയ നേതാക്കള്‍ തിരുവനന്തപുരത്ത വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ തിരുവല്ലയില്‍ പ്രതിഷേധത്തില്‍ പങ്കാളിയായി.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ പെട്രോള്‍ പമ്പിനു മുന്നില്‍ നടന്ന പ്രതിഷേധം മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.രാജ്യത്തെ ജനങ്ങളുടെ ജീവിതം
കമ്പോള ശക്തികള്‍ക്ക് എറിഞ്ഞ് കൊടുക്കുന്ന പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെട്ട് വില നിയന്ത്രിക്കണം.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാണിച്ച മാതൃക സംസ്ഥാന സര്‍ക്കാര്‍ കാണിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ആവശ്യപ്പെട്ടു. അതിരൂക്ഷമായ വിലക്കയറ്റം ഉണ്ടാകുന്ന ഈ സാഹചര്യത്തില്‍ .ഇന്ധനനികുതി വേണ്ടെന്ന് വച്ച യു.ഡി.എഫ് സര്‍ക്കാര്‍ മാതൃക ഇടതു സര്‍ക്കാരും പിന്തുടരണമെന്ന് ബേക്കറി ജംഗ്ഷന് സമീപത്തെ പെട്രോള്‍ പമ്പില്‍ നടന്ന പ്രതിഷേധം ഉദ്ഘാടനം ചെയ്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. വിലവര്‍ധനയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ പകല്‍കൊള്ള അവസാനിപ്പിക്കണം. ജനങ്ങള്‍ക്കു മേലുള്ള സര്‍ക്കാരുകളുടെ കടന്നുകയറ്റം ക്രൂരവിനോദമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.ഇന്ധന വിലവര്‍ധിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനു ആഹഌദമാണെന്നു രമേശ് ചെന്നിത്തല.
മാനവീയം വീഥിക്ക് സമീപത്തെ പെട്രോള്‍ പമ്പിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല. .വെള്ളയമ്പലം ഐ ജി ഓഫീസിന് സമീപത്തെ പെട്രോള്‍ പമ്പില്‍ നടന്ന പ്രതിഷേധ സമരം യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സംസ്ഥാന,ജില്ലാ തല നേതാക്കള്‍ പങ്കെടുത്തു.

Leave a Reply