Pravasimalayaly

പിണറായി വിജയൻറെയും കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്സ് ചർച്ച് വഴിയാണ് യുഎസിലേക്ക് കടത്തിയത്: സ്വപ്ന സുരേഷ്

മുഖ്യമന്ത്രി പിണറായി വിജയന്റെയും, കോടിയേരി ബാലകൃഷ്ണന്റെയും പണം ബിലീവേഴ്സ് ചർച്ച് വഴിയാണ് യു എസിലേക്ക് കടത്തിയതെന്ന് സ്വപ്നാ സുരേഷ് മാധ്യമങ്ങൾക്ക് മുന്നിൽ. മാധ്യമ പ്രവർത്തകൻ ഷാജ് കിരണുമായുള്ള ഓഡിയോ ക്ളിപ്പ് പുറത്ത് വിടുന്ന സമയത്താണ് സ്വപ്ന ഇത്തരത്തിൽ ആരോപണം ഉന്നയിച്ചത്. ഈ കാര്യങ്ങൾ ഓഡിയോയിലുണ്ടെന്നുമാണ് സ്വപ്ന അവകാശപ്പെടുന്നത്. ഇത് മൂലമാണ് അവരുടെ എഫ് സി ആർ എ രജിസ്ട്രേഷൻ റദ്ദാക്കിയതെന്നും സ്വപ്ന മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു.

ഷാജ് കിരണവുമായി നടത്തിയ ഫോൺ സംഭാഷണം സ്വപ്ന സുരേഷ് പുറത്തുവിടുകയാണ്. ഒന്നര ദൈർഘ്യമുള്ള സംഭാഷണമാണ് പുറത്തുവിടുന്നത്. പാലക്കാട് ജോലി ചെയ്യുന്ന എച്ച്ആർഡിഎസ് സ്ഥാപനത്തിന്റെ ഓഫിസിൽ വച്ചാണ് ശബ്ദ രേഖ പുറത്തുവിട്ടത്. മാധ്യമപ്രവർത്തകൻ നികേഷ് കുമാർ ആരാണെന്ന് അറിയില്ലെന്നും സ്വപ്ന സുരേഷ്. യാത്രാ വിലക്ക് നീക്കാൻ സഹായിക്കുമെന്ന് ഷാജ് കിരൺ പറഞ്ഞു. അതേസമയം, ഷാജ് കിരണിനും ഭാര്യയ്ക്കും വേണ്ടി വാടക ഗർഭധാരണം നടത്താമെന്ന് താൻ സമ്മതിച്ചിരുന്നുവെന്ന് സ്വപ്ന സുരേഷ്. 10 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞിട്ടും അത് വേണ്ടെന്ന് പറഞ്ഞു. അമ്മയുടെ വേദന മനസിലാക്കിയാണ് ഇത് പറഞ്ഞതെന്ന് സ്വപ്ന സുരേഷ് വ്യക്തമാക്കി-

‘ഞാനൊരു സ്ത്രീയാണ്, ഞാനൊരു അമ്മയാണ്. അയാളുടെ ഭാര്യ അമ്മയാവില്ലെന്ന് എന്നോട് തുറന്നു പറഞ്ഞു. ഒരു സ്ത്രീ അമ്മയാവണമെന്നാണ് അവളുടെ അമ്മ പഠിപ്പിച്ചുകൊടുക്കുന്നത്. ഷാജ് കിരണിന് ഹൃദയസംബന്ധമായ അസുഖങ്ങളുണ്ട്. വർഷങ്ങളായി കല്യാണം കഴിഞ്ഞിട്ട്. ഞാൻ 10 ലക്ഷം രൂപ തരാം. എനിക്ക് സ്വപ്ന സുരേഷിനെ പോലെ ഒരു കുഞ്ഞിനെ വേണമെന്ന് പറഞ്ഞു. നിങ്ങൾ പൈസയൊന്നും തരേണ്ട. ഷാജ് കിരണിൻറെ ഭാര്യയുടെ വേദന മനസ്സിലാക്കി. എൻറെ ആരോഗ്യം അനുവദിക്കുമെങ്കിൽ നിങ്ങൾക്ക് കുഞ്ഞിനെ ലഭിക്കാൻ ഞാൻ സഹായിക്കും. എനിക്ക് മക്കളില്ലായിരുന്നെങ്കിൽ ഞാനും അനുഭവിച്ചേനെ’

ഷാജ് കിരൺ തൻറെ സുഹൃത്തായിരുന്നുവെന്ന് സ്വപ്ന പറഞ്ഞു. ശിവശങ്കർ പരിചയപ്പെടുത്തിയ ആളാണ് ഷാജ് കിരൺ. രഹസ്യമൊഴി നൽകിയ ശേഷം നിർബന്ധമായും കാണമെന്ന് ഷാജ് കിരൺ ആവശ്യപ്പെട്ടു. എന്നിട്ട് ഇപ്പോൾ തൻറെ സെക്സ് വീഡിയോ ഉണ്ടെന്നാണ് പറയുന്നത്. ഉണ്ടെങ്കിൽ പുറത്ത് വിടണമെന്നും സ്വപ്ന സുരേഷ് ആവശ്യപ്പെട്ടു.

Exit mobile version