കടുത്തുരുത്തി: പ്രവാസി കേരളാ കോൺഗ്രസ്-എം യുകെ സെക്രട്ടറിയും കേരള വിദ്യാർത്ഥി കോൺഗ്രസ്-എം മുൻ സംസ്ഥാന വൈസ് പ്രസിഡണ്ടും യുഗ്മയുടേയും ഫോബ്മയുടേയും സൗത്ത് ഈസ്റ്റ് സെക്രട്ടറിയുമായിരുന്ന ജിജോ അരയത്തിന്റെ മാതാവ് ത്രേസ്യാമ്മ കുര്യാക്കോസ് (69) നിര്യാതയായി.
പരേത മുട്ടുചിറ പുല്ലൻകുന്നേൽ കുടുംബാംഗമാണ്. സംസ്കാര ശുശ്രൂഷകൾ വസതിയിൽ ആരംഭിച്ച് തുടർന്ന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് വാലാച്ചിറ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ നടക്കും.
മക്കൾ: ജയ, ജയ്സി (സട്ടൻ യുകെ), ജിജി (ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ, വൈക്കം), ജിജോ അരയത്ത് (യുകെ). മരുമക്കൾ: ബെന്നി കല്ലിരുക്കുംകാലായിൽ (ഇരവിമംഗലം), സൈജു നങ്ങ്യാലിൽ, വയല (സട്ടൻ യുകെ), ജിമ്മി കുഴിപ്പള്ളിൽ വല്ലകം (മുൻസിഫ് കോടതി, ഏറ്റുമാനൂർ), നിഷ പുളിക്കകുന്നേൽ ഷിമോഗ (യുകെ).
മാനന്തവാടി രൂപത പയ്യംപള്ളി ഫൊറോന വികാരി റവ. ഫാദർ ജോയി പുല്ലൻകുന്നേൽ അടക്കം 9 സഹോദരങ്ങൾ പരേതയ്ക്കുണ്ട്.