Friday, November 22, 2024
HomeLatest Newsസംസ്‌ഥാനത്ത് ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു : വിശ്വാസികൾ പ്രതിഷേധത്തിൽ : ജി സുകുമാരൻ നായർ

സംസ്‌ഥാനത്ത് ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നു : വിശ്വാസികൾ പ്രതിഷേധത്തിൽ : ജി സുകുമാരൻ നായർ

സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധം ഉണ്ട്. ഇപ്പോഴും അത് നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാവിലെ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുമ്പോഴാണ് സമദൂരം എന്ന മുൻ നിലപാട് തിരുത്തിക്കൊണ്ട് സുകുമാരൻ നായർ പ്രസ്താവന നടത്തിയത്. വാഴപ്പള്ളി സെന്റ് തെരേസാസ് ഹൈസ്കൂളിലാണ് സുകുമാരൻ നായർ വോട്ട് രേഖപ്പെടുത്തിയത്

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments