തൃശൂര്‍: ചരക്ക് ലോറിയില്‍ കടത്തുകയായിരുന്ന കോടികള്‍ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. നൂറ്റി അന്‍പത് കിലോയോളം കഞ്ചാവുമായി രണ്ടു പേരെ ചാലക്കുടി ഡി വൈ എസ് പി .സി.ആര്‍. സന്തോഷും സംഘവുമാണ് പിടികൂടിയത്. .ഷൊര്‍ണ്ണൂര്‍, പരുത്തിപ്ര സ്വദേശിയായ ഇടത്തൊടി വീട്ടില്‍ അരുണ്‍ ് , പട്ടാമ്പി ഓങ്ങല്ലൂര്‍ സ്വദേശി തെക്കേപുരക്കല്‍ വീട്ടില്‍ ഷണ്‍മുഖദാസ എന്നിവരാണ് പിടിയിലായത്.സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് ഐ. പി.എസ്സിന്റെ നിര്‍ദ്ദേശപ്രകാരം ലഹരി വസ്തുക്കള്‍ക്കെതിരെ വിപുലമായ പരിശോധനകളും ബോധവത്കരണ പരിപാടികളുമാണ് സംസ്ഥാനത്തുടനീളം പോലിസ് നടത്തി വരുന്നത്.ഇതിന്റെ ഭാഗമായി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ജി. പൂങ്കുഴലി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ചാലക്കുടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പുതുക്കാട് പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവുമായി വന്ന സംഘം പിടിയിലായത്.ആന്ധ്രയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേല്‍ത്തരം ഗ്രീന്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വില്‍പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്.