Pravasimalayaly

തൊടുപുഴയില്‍ 17കാരിയെ കൂട്ടബലാത്സംഗം ചെയ്തു; 6 പേര്‍ പിടിയില്‍,പെണ്‍കുട്ടി ഗര്‍ഭിണി

ഇടുക്കി തൊടുപുഴയില്‍ ജോലി വാഗ്ദാനം ചെയ്ത് പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പത്തിലധികം പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. സംഭവത്തില്‍ ആറ് പ്രതികളെ പൊലീസ് പിടികൂടി.

പെരിന്തല്‍മണ്ണ സ്വദേശി ജോണ്‍സണ്‍, കുറിച്ച സ്വദേശി തങ്കച്ചന്‍, കുമാരമംഗലം സ്വദേശി ബേബി, കല്ലൂര്‍കാട് സ്വദേശി സജീവ്, കാരിക്കോട് സ്വദേശി ബഷീര്‍, കോടിക്കുളം സ്വദേശി തോമസ് ചാക്കോ എന്നിവരാണ് അറസ്റ്റിലായത്. പീഡനത്തിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ്.

Exit mobile version