പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി

0
81

പാചക വാതക വില വീണ്ടും കൂട്ടി. ഗാർഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന് മൂന്ന് രൂപ അൻപത് പൈസയാണ് വർദ്ധിപ്പിച്ചത്. ഇതോടെ 14.2 കിലോയുടെ ഗാർഹിക സിലിണ്ടറിന് 1010 രൂപയായി. കഴിഞ്ഞാഴ്ചയും ഗാർഹിക സിലിണ്ടറിന് വില കൂട്ടിയിരുന്നു.

മേയ് ഏഴിന് 50 രൂപയായിരുന്നു വർദ്ധിപ്പിച്ചത്. വാണിജ്യ സിലിണ്ടറിന് 7 രൂപയാണ് ഇന്ന് കൂട്ടിയത്. 19 കിലോ സിലിണ്ടറിന് 2357 രൂപ 50 പൈസയായി. ഈ മാസം ആദ്യം 102 രൂപ 50 പൈസ വാണിജ്യ സിലിണ്ടറിന് വർധിപ്പിച്ചിരുന്നു.

Leave a Reply