Friday, November 22, 2024
HomeBUSINESSഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ്,ജിഡിപി 13.5 ശതമാനം വളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ്,ജിഡിപി 13.5 ശതമാനം വളര്‍ച്ച

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുതിപ്പ്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ ജിഡിപി 13.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്. തൊട്ടുമുന്‍പത്തെ പാദമായ ജനുവരി- മാര്‍ച്ച് കാലയളവില്‍ സാമ്പത്തിക വളര്‍ച്ചാനിരക്ക് കേവലം 4.1 ശതമാനമായിരുന്നു.ഇതില്‍ നിന്നാണ് ഏപ്രില്‍ പാദത്തില്‍ മൂന്ന് ഇരട്ടി വര്‍ധന ഉണ്ടായത്.

മുന്‍വര്‍ഷം ഏപ്രില്‍- ജൂണ്‍ കാലയളവില്‍ ജിഡിപിയില്‍ 20.1 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. തൊട്ടുമുന്‍പത്തെ വര്‍ഷത്തെ സമാനകാലയളവില്‍ കോവിഡ് മഹാമാരിയുടെ പിടിയിലായിരുന്നു രാജ്യം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുകയായിരുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments