കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലെ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ അന്വേഷണം ഗോവയിലേക്ക്. പെണ്‍കുട്ടികളെ ഗോവയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷനര്‍ കെ സുദര്‍ശനന്‍പറഞ്ഞു. കുട്ടികള്‍ക്ക് കേരളം വിടാന്‍ പണം ഗൂഗിള്‍ പേ വഴി പണം നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. കേസില്‍ ലഹരി ഉള്‍പ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷണം നടക്കേണ്ടി ഇരിക്കുന്നുവെന്നും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷനര്‍ കെ സുദര്‍ശനന്‍ പറഞ്ഞു.
കാണാതായ ആറു പെണ്‍കുട്ടികളില്‍ ഒരാളെ ഇന്നലെ ബംഗലൂരുവിലെ മഡിവാളയിലെ ഹോട്ടലില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതോടെ കാണാതായവരില്‍ രണ്ട് പേരെ കണ്ടെത്താനായി.ഇനി നാലു പെണ്‍കുട്ടികളെ കൂടി കണ്ടെത്താനുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ഗോവയ്ക്ക് പോയിട്ടുണ്ടാകാമെന്ന് പിടിയിലായ പെണ്‍കുട്ടി പറഞ്ഞു. ഇന്നലെ പിടികൂടിയ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ടു യുവാക്കളേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. രക്ഷപ്പെട്ട നാല് പെണ്‍കുട്ടികളും അധികം ദൂരമൊന്നും പോവാന്‍ സാധ്യതയില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കയ്യില്‍ പണമില്ലാത്തതിനാല്‍ വഴിയില്‍ പരിചയപ്പെട്ടവരില്‍ നിന്ന് കടം വാങ്ങിയും മറ്റുമാണ് കുട്ടികളുടെ യാത്ര. ഇവരെ കണ്ടെത്താനും കണ്ടെത്തിയവരെ നാട്ടിലെത്തിക്കാനുമായി കേരള പൊലീസിന്റെ രണ്ട് സംഘങ്ങള്‍ ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്. ബംഗളൂരുവില്‍ പെണ്‍കുട്ടികള്‍ക്ക് രണ്ട് യുവാക്കളുടെ സഹായം ലഭിച്ചിരുന്നു. ഈ യുവാക്കളുടെ സഹായത്തോടെയാണ് പെണ്‍കുട്ടികള്‍ക്ക് മഡിവാളയിലെ ഹോട്ടലില്‍ മുറി ലഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
ഇന്നലെയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍ല് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളെ ഇന്നലെ തന്നെ പൊലീസ് കണ്ടെത്തിയിരുന്നു. ബം?ഗളൂരുവില്‍ നിന്ന് തന്നെയാണ് ആദ്യത്തെ പെണ്‍കുട്ടിയേയും പൊലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.
രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെട്ടു. പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.