Monday, September 30, 2024
HomeNewsKeralaകേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രമെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകൂ, കേരളത്തിന്റെ വികസനം തകര്‍ക്കാനാണ്...

കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രമെ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകൂ, കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി

കേന്ദ്ര അനുമതി ഉണ്ടെങ്കില്‍ മാത്രമെ സംസ്ഥാന സര്‍ക്കാരിന് സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുകയുളളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും ഇപ്പോള്‍ അക്കാര്യത്തില്‍ ശങ്കിച്ചുനില്‍ക്കുകയാണ്. അവരുടെ ഭാഗത്തുനിന്ന് അനുകൂല നിലപാട് വന്നാലേ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുകയുളളുവെന്ന് പിണറായി പറഞ്ഞു. തിരുവനനന്തപുരത്ത് നവകേരള വികസന ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

പദ്ധതിക്കെതിരെ വലിയ എതിര്‍പ്പുകള്‍ ഉണ്ടാക്കി ബിജെപിയും അതിന്റെ പിന്നാലെ കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍  അനുമതി നല്‍കുന്ന കാര്യത്തില്‍ ഒന്നുശങ്കിച്ചുനില്‍ക്കുകയാണെന്ന് പിണറായി പറഞ്ഞു. എല്‍ഡിഎഫ് 2016ല്‍ വന്നപ്പോള്‍ ഇനി അധികാരത്തില്‍ വരില്ലെന്നാണ് കോണ്‍ഗ്രസും ബിജെപിയും കരുതിയത്. 2021ല്‍ വീണ്ടും വന്നപ്പോള്‍ ഇനി വരാതിരിക്കാന്‍ എന്താല്ലാം ചെയ്യാമോ അതെല്ലാം ചെയ്യുകയാണ്. അതിന് ഏറ്റവും പ്രധാനമായി കാണുന്നത് വികസനപ്രവര്‍ത്തനത്തിന് തടസം നില്‍ക്കുക എന്നതാണ്. അതാണ് ഈ എതിര്‍പ്പിന്റെ അടിസ്ഥാനകാരണമെന്ന് നാം മനസിലാക്കണം. കൃത്യമായ രാഷ്ട്രീയമായ സമരമാണ് നടക്കുന്നത്. അപ്പോള്‍ നമ്മള്‍ നിശബ്ദരായിരിക്കുരത്. രാഷ്ട്രീയസമരത്തെ രാഷ്ട്രീയമായി തന്നെ നേരിടണം. എന്താണ് അവരുടെ ഉദ്ദേശ്യമെന്നത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്ന് പിണറായി പറഞ്ഞു

പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകര്‍ക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ജനജീവിതം നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. മതനിരപേക്ഷ കേരളവുമായി മുന്നോട്ട് പോകുമെന്നും ജനങ്ങളെ ഭിന്നിപ്പിക്കാനുളള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുന്നവര്‍ നമ്മുടെ കൂട്ടത്തില്‍ ഉണ്ട്. വന്‍കിട പദ്ധതിക്കായുള്ള സ്ഥലത്തില്‍ നിന്ന്, മൂന്ന് സെന്റ് സ്ഥലം മറ്റൊരാവശ്യത്തിനായി ആവശ്യപ്പെട്ട കൗണ്‌സിലറെ ഉത്തമനായ സഖാവ് എന്ന വിശേഷണത്തോടെയായിരുന്നു മുഖ്യമന്ത്രി പരാമര്‍ശിച്ചത്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments