സ്വർണ്ണവിലയിൽ നേരിയ വർദ്ധനവ്

0
319

രണ്ടു ദിവസമായി ഒരേ വില തുടര്‍ന്ന ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ദ്ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയും ആണ് ശനിയാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4410 രൂപയും പവന് 35,280 രൂപയുമാണ് ഇന്നത്തെ നിരക്ക്. ഗ്രാമിന് 4400 രൂപയിലും പവന് 35,200 രൂപയിലുമാണ് രണ്ടു ദിവസമായി വ്യാപാരം നടന്നത്. ഒരു പവന് ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വില 21 ന് രേഖപ്പെടുത്തിയ 35,120 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് ഈ മാസം ഏറ്റവും ഉയര്‍ന്ന വില ജൂണ്‍ 3 ന് രേഖപ്പെടുത്തിയ 36,960 രൂപയാണ്.

Leave a Reply