തിരുവനന്തപുരം: സ്വർണ്ണക്കടത്ത്, ബിനീഷ് കോടിയേരി കേസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികൾ മുറുകുമ്പോൾ കേന്ദ്ര ഏജൻസികൾക്കെതിരെ എൽഡിഎഫ് പ്രതിഷേധം ഇന്ന് നടക്കും.
സംസ്ഥാനമെങ്ങും ഇരുപത്തിയയ്യായിരം കേന്ദ്രങ്ങളിലാണ് എൽഡിഎഫ് പ്രതിഷേധം. കേന്ദ്ര ഏജൻസികൾക്കൊപ്പം കി ഫ്ബി വിഷയത്തിൽ സി എ ജിക്കെതിരെയും പ്രതിഷേധം ശക്തമാക്കാനാണ് സി പി എം തീരുമാനം.
സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിയുടെ അഡീ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനിരിക്കെയാണ് കേന്ദ്ര ഏജൻസികൾക്കെതിരെഇടതുപക്ഷം സമരം കടിപ്പിക്കുന്നത്.
അതേ സമയം സ്വർണക്കളളക്കടത്ത്- ഡോളർ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലിൽ ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.
സ്വർണ കളളക്കടത്ത് – ഡോളർ ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ പത്തുമുതൽ വൈകിട്ട് അഞ്ചുവരെ എറണാകുളം ജില്ലാ ജയിലിൽ വെച്ച് ചോദ്യം ചെയ്യാനാണ് അനുമതി നൽകിയിരിക്കുന്നത്.
ശിവശങ്കറിന്റെ മൊഴിയെടുത്തശേഷം വരും ദിവസങ്ങളിൽ അറസ്റ്റ് ഉൾപ്പെടെയുളള തുടർ നടപടികളിലേക്ക് നീങ്ങാനാണ് കസ്റ്റംസ് നീക്കം. സ്വർണക്കളളക്കടത്തിലടക്കം ശിവശങ്കറിന്റെ ഒത്താശ ഉണ്ടായിരുന്നെന്ന് സ്വപ്ന സുരേഷ് എൻഫോഴ്സ്മെന്റിന് മൊഴി നൽകിയ പശ്ചാത്തലത്തിലാണ് കസ്റ്റംസ് നീക്കം.
ശിവശങ്കറെ ചോദ്യം ചെയ്യാൻ അനുമതി തേടി സംസ്ഥാന വിജിലൻസും ഇന്ന് കോടതിയെ സമീപിക്കും. ലൈഫ് മിഷൻ അടക്കമുള്ള വിഷയങ്ങളിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. ശിവശങ്കറെ ചോദ്യം ചെയ്യാതെ കേസന്വേഷണം മുന്നോട്ടു പോകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര് വിലയിരുത്തി.
സ്വർണക്കടത്ത് കേസിൽ ശിവശങ്കർ സംശയനിഴലിലാണെന്നാണ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ കസ്റ്റംസ് പറയുന്നത്. ഡിജിറ്റൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളുമുണ്ടായേക്കും. നയതന്ത്ര ബാഗ് വിട്ടുനൽകാൻ കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണറെ വിളിച്ചതു സംബന്ധിച്ചും ചോദ്യങ്ങളുമുണ്ടാകും. രണ്ടുകേസിലും പ്രതിചേർക്കാൻ അനുമതി ലഭിച്ചാലുടൻ അറസ്റ്റിലേക്ക് കടക്കും. ഇ.ഡി. കേസിൽ ശിവശങ്കറിന് ചൊവ്വാഴ്ച ജാമ്യംലഭിച്ചാലും വീണ്ടും അറസ്റ്റിലാകാനുള്ള സാധ്യതയാണു തെളിയുന്നത്.