Pravasimalayaly

അന്വേഷണ വലയത്തിലുള്ള പ്രമുഖരെ ഉന്നംവച്ച് ശിവശങ്കർ.തന്നെ സംരക്ഷിച്ചില്ലെങ്കില്‍ എല്ലാം തുറന്നുപറയുമെന്ന മുന്നറിയിപ്പുമായി ശിവശങ്കർ കോടതിയിൽ

കൊച്ചി : രാഷ്ട്രീയ നേതാക്കളുടെ പേരു പറയാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പ്രേരിപ്പിച്ചെന്ന എം. ശിവശങ്കറിന്റെ വാദം കള്ളക്കടത്തുമായും ക്രമക്കേടുകളുമായും ബന്ധമുള്ള പ്രമുഖരെ ലക്ഷ്യമിട്ടെന്നു സൂചന. തന്നെ സംരക്ഷിച്ചില്ലെങ്കില്‍ എല്ലാവരും കുടുങ്ങുമെന്ന മുന്നറിയിപ്പാണു ശിവശങ്കറിന്റെ നീക്കത്തിനു പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. അന്വേഷണ വലയത്തിലുള്ള പ്രമുഖരെ ഉന്നംവച്ചാണു ശിവശങ്കര്‍ കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച വാദങ്ങളിലുള്ളതെന്നും നിഗമനം.
തന്നെ ബലിയാടാക്കി രക്ഷപ്പെടാന്‍ ചിലര്‍ നടത്തുന്ന നീക്കത്തിനു തടയിടുകയാണു ശിവശങ്കറിന്റെ ലക്ഷ്യം. ജാമ്യാപേക്ഷയില്‍ കഴിഞ്ഞാഴ്ച വാദം കഴിഞ്ഞതിനു ശേഷം തിങ്കളാഴ്ച അപ്രതീക്ഷിതമായി ശിവശങ്കര്‍ കോടതിക്കു കുറിപ്പു നല്‍കിയതു പല പ്രമുഖര്‍ക്കുമുള്ള മുന്നറിയിപ്പാണ്. കോടതിയില്‍ പറഞ്ഞാലേ ബന്ധപ്പെട്ടവര്‍ ഗൗരവത്തിലെടുക്കൂ എന്നതിനാലാണ് അസാധാരണ നീക്കമെന്നാണു കണക്കുകൂട്ടല്‍. ലൈഫ് കോഴക്കേസിലെ കൂട്ടുപ്രതികള്‍ക്കും പങ്കാളികള്‍ക്കുമുള്ള ശിവശങ്കറിന്റെ മുന്നറിയിപ്പാണിത്. തന്നെ സംരക്ഷിച്ചില്ലെങ്കില്‍ എല്ലാം തുറന്നുപറയുമെന്ന മുന്നറിയിപ്പ്. എല്ലാവരും െകെയൊഴിഞ്ഞ സ്വപ്‌നയുടെ ഗതി തനിക്കും വരുമെന്ന് അദ്ദേഹം ഭയക്കുന്നു.
െലെഫ് മിഷന്‍ കോഴ ഇടപാടുമായി ബന്ധപ്പെട്ടു വിജിലന്‍സ് ഇന്നു ജയിലിലെത്തി ശിവശങ്കറെ ചോദ്യംചെയ്യുന്നുണ്ട്. അതിനുശേഷം അറസ്റ്റ് രേഖപ്പെടുത്താനുമിടയുണ്ട്. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയാണു വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. ​ലൈഫ് കൈക്കൂലിക്കേസില്‍ മഴുവന്‍ ഉത്തരവാദിത്തവും തന്റെ ചുമലില്‍ കെട്ടിവയ്ക്കാനാണു നീക്കമെന്നു ശിവശങ്കര്‍ സംശയിക്കുന്നു. ഇതു മുന്‍കൂട്ടിക്കണ്ടാണ് അദ്ദേഹത്തിന്റെ നീക്കം.
മുഖ്യമന്ത്രിയുടെ ഓഫീസിലെ പഴ്‌സണല്‍ സ്റ്റാഫംഗങ്ങളില്‍ ചിലര്‍ അന്വേഷണ വലയത്തിലാണ്. ഇവര്‍ക്കും ശിവശങ്കറിന്റെ ഇടപാടുകളെപ്പറ്റി അറിവുണ്ടെന്നാണു അന്വേഷണ ഏജന്‍സികളുടെ നിഗമനം. വിജിലന്‍സ് കേസില്‍കുടുക്കി തന്നെ ബലിയാടാക്കാനുള്ള നീക്കത്തിനു തടയിടുകയാണു ശിവശങ്കറിന്റെ ലക്ഷ്യം. ഡോളര്‍ കടത്തു കേസിലും ഈന്തപ്പഴം വിതരണം ചെയ്ത കേസിലും കസ്റ്റംസും ശിവശങ്കറിനെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. എന്‍.ഐ.എയും സി.ബി.ഐയും ശിവശങ്കറിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. അതു തന്നിലേക്കു നീളാനിടയുണ്ടെന്നും ശിവശങ്കര്‍ കരുതുന്നു.

ലഹരിമരുന്ന് കേസിൽ എൻസിബി കസ്റ്റഡിയിൽ എടുത്ത ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ബിനീഷിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. എൻസിബി സോണൽ ഓഫീസിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ.
കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് എൻസിബി ബിനീഷിനെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ നിന്നും ലഭിക്കുന്ന അടിസ്ഥാനത്തിലാകും തുടർ നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുക. കേസിൽ ബിനീഷിനെ എൻസിബി പ്രതി ചേർക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ എത്തി ബിനീഷിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തത്.
അതേസമയം കള്ളപ്പണം വെളുപ്പിച്ച കേസിൽ ജാമ്യമാവശ്യപ്പെട്ട് ബിനീഷ് നൽകിയ ഹർജി കോടതി ഇന്ന് പരിഗണിക്കും. ബനീഷിനെതിരെ കൂടുതൽ തെളിവുകൾ നൽകാനാണ് എൻഫോഴ്‌സ്‌മെന്റ് നീക്കം

Exit mobile version