Saturday, November 23, 2024
HomeNewsവിജയം ജനങ്ങള്‍ക്ക് സമ്മാനിച്ച് മുഖ്യമന്ത്രി

വിജയം ജനങ്ങള്‍ക്ക് സമ്മാനിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:  ഈ വിജയം ജനങ്ങളുടെ വിജയമാണഅ.  തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ ഒരുപാട് ദല്ലാളന്‍മാര്‍, കുപ്രചാരകര്‍, പ്രത്യേക ലക്ഷ്യംവച്ച് നീങ്ങിയ കേന്ദ്ര ഏജന്‍സികള്‍  ഇവരെല്ലാം നടത്തിയ സംഘടിതമായ പ്രചാരണങ്ങള്‍ക്ക് കേരളീയ ജനത നല്കിയ ഉചിതമായ  മറുപടി. യുഡിഎഫ് കേരളാ രാഷ്ട്രീയത്തില്‍ അപ്രസക്തമാകുകയാണ്. സംസ്ഥാനത്ത്  ബിജെപിയുടെ അവകാശവാദങ്ങള്‍ ഒരിക്കല്‍ക്കൂടി തകര്‍ന്നടിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.    നാലരവര്‍ഷം ജനങ്ങള്‍ക്കൊപ്പം ജനക്ഷേമപ്രവര്‍ത്തനങ്ങളുമായിപ്രവര്‍ത്തിച്ചതിന്റെ അംഗീകരാമാണ് ഈ വിജയം. . ജനങ്ങളാണ് ഒപ്പം നിന്നത് അതാണ് ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. . വര്‍ഗീയശക്തികളുടെ ഐക്യപ്പെടലിനും കുത്തിത്തിരിപ്പിനും കേരളാ രാഷ്ട്രീയത്തില്‍ ഇടമില്ലെന്നു തെളിയിക്കപ്പെട്ടു.
തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയം സമ്മാനിച്ച് ജനങ്ങള്‍  വലിയ ഉത്തരവാദിത്വമാണ് ഏല്പിക്കുന്നത്.  ഇവിടെ ജനങ്ങളുടെ മുന്നില്‍ വിനയാന്വിതരായി പറയാനുള്ളത് ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം തെറ്റായിപോയെന്നു തോനാന്നുള്ള ഒരു സംഭവവും ഈ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുമുണ്ടാവില്ല.  നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഏതാനം മാസങ്ങള്‍ മാത്രമേയുള്ളു. ജനങ്ങള്‍ക്ക് കഴിയാവുന്നത്ര ആശ്വാസം നല്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. അത് തുടരാനാവും സര്‍ക്കാര്‍ ശ്രമം. മമത നിരപേക്ഷതയ്ക്ക് എതിരായ നിലപാട് കോണ്‍ഗ്രസ് സ്വീകരിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പില്‍ കണ്ടത്. മതനിരപേക്ഷ അടിത്തറതകര്‍ക്കാനാണ്  ആര്‍എസ്എസും ബിജെപിയും നിരന്തരംശ്രമിക്കുന്നത്. . മുസ്ളീം തീവ്രവാദപ്രസ്ഥാനങ്ങളോടു കൈ കോര്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ഈ നിലപാടുകൊണ്ട് എന്തുനേട്ടമുണ്ടാക്കാന്‍ കോണ്‍ഗ്രസിന് ആയെന്നു കോണ്‍ഗ്രസ് പരിശോധിക്കുക. നാലുഭാഗങ്ങളില്‍ നിന്നും വളഞ്ഞിട്ട് ആക്രമിച്ച് ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഇനിയെങ്കിലും അക്കാര്യത്തില്‍ ഒരു വീണ്ടുവിചാരം ഉണ്ടാവുന്നത്. നല്ലതാണ്. . കേരളാ  കോണ്‍ഗ്രസ് എം ഇടതുമുന്നണിയില്‍ വന്നപ്പോള്‍ വലിയതോതിലുള്ള സ്വീകതാര്യത ആ മേഖലകളില്‍ ഉണ്ടായി. എല്‍ഡിഎഫിന്റെ ജനകീയ അടിത്തറ വര്‍ധിക്കുന്നതിനും അത് ഇടയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ ഇംഗിതത്തിനനുസരിച്ച് കേന്ദ്ര ഏജന്‍സികള്‍ തുള്ളരുത്. അത് ഒരുതരത്തിലും ഗുണകരമാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments