സ്പെഷ്യൽ റിപ്പോർട്ട്
മെഡിക്കൽ രംഗത്ത് നൂതനവും സമഗ്രവുമായ പഠനത്തിന് അവസരമൊരുക്കി ഗോമേൽ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി. മെഡിക്കൽ രംഗത്ത് അതിനൂതനവും സമഗ്രവുമായ പഠനത്തിന് അവസരമൊരുക്കുകയാണ് ബെലാറസ്സിലെ ഗോമേൽ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി. മെഡിക്കൽ രംഗത്തെ വിദഗ്ധർ പഠിച്ചിറങ്ങുകയും പഠിപ്പിക്കുകയും ചെയ്യുന്ന ഗോമേൽ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി ആതുരശിശ്രൂഷ രംഗത്ത് കടന്ന് വരുവാൻ ആഗ്രഹിക്കുന്നവർ സ്വപ്നം കാണുന്ന സ്‌ഥാപനങ്ങൾ അടങ്ങിയ സർവകലാശാലയാണ്.
അതിനൂതന സാങ്കേതിക വിദ്യയും ഏറ്റവും പുതിയ ചികിത്സ രീതിയും മരുന്നും പഠിപ്പിക്കുന്ന സർവകലാശാലയിൽ പഠിച്ചിറങ്ങുന്ന ഡോക്ടർമാർക്ക് ലോകത്തെ മുൻ നിര ആശുപത്രികളിൽ ഏറ്റവും ഉയർന്ന വേതനത്തോടെ ലഭ്യമാകുന്ന ജോലി സാധ്യതകളാണ് കൂടുതൽ പേരെയും ഈ സർവകലാശാലയിലേയ്ക്ക് ആകര്ഷിയ്ക്കുന്നത്. അന്പത്തിനാലിലധികം മെഡിക്കൽ സ്പെഷ്യലിറ്റിയും സർവകലാശാലയിലെ പഠനത്തിന് ആകർഷക ഘടകങ്ങളാണ്.
യൂറോപ്പിലെയും ഏഷ്യയിലെയും മുൻനിര ആശുപത്രികളുമായും ഗവേഷണ സ്‌ഥാപനങ്ങളുമായും സർവ്വകലാശാലകളുമായും ഗോമേൽ യൂണിവേഴ്സിറ്റി സഹകരണം പുലർത്തുന്നത് വിദ്യാർത്ഥികൾക്ക് കൂടുതൽ പഠന സാദ്ധ്യതകൾ തുറന്നിടുന്നു. 36 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ഗോമേൽ യൂണിവേഴ്സിറ്റിയിൽ നിന്നും പഠിച്ചിറങ്ങി ആരോഗ്യമേഖലയിലെ മുൻനിര സ്‌ഥാപനങ്ങളിൽ ജോലി നേടിയിരിക്കുന്നത്.
ജനറൽ മെഡിസിൻ, നഴ്സിംഗ്, സ്റ്റോമറ്റോളജി, ഫാർമസി എന്നിവയിലാണ് ഗോമൽ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റി അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നത്. ഒരു വിഭാഗത്തിലും നിരവധി സ്പെഷ്യലൈസേഷനുകളും യൂണിവേഴ്സിറ്റി നൽകുന്നു.
36 ഡിപ്പാർട്മെന്റുകൾ, ഗവേഷണ വിഭാഗം, ഗവേഷണ ലബോറട്ടറികൾ, പ്രൊഫസർസ് അഡ്വൈസറി സെന്റർ, എല്ലാ പഠന ശാഖകളിലെയും പരീക്ഷണങ്ങൾക്കും പരിശീലനങ്ങൾക്കും പുതിയ സാങ്കേതിക പഠിയ്ക്കുവാനും 18 വലിയ ആശുപത്രികളിലെ പരിശീലനവും ഗോമൽ മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ മാത്രം പ്രത്യേകതയാണ്.
രണ്ടര ലക്ഷത്തിലധികം പുസ്തകങ്ങളും ഇ ജേര്ണലുകളും തുടങ്ങിയ ബ്രഹത്തായ പുസ്തകശാലയും യൂണിവേഴ്സിറ്റിയ്ക്ക് സ്വന്തമായുണ്ട്.
ആഗ്രഹങ്ങൾ കൈയ്യെത്തിപ്പിടിക്കാൻ നിശ്ചയ ധാർട്യത്തോടെ മുന്നേറുന്നവർക്കും ആഗ്രഹിക്കുന്ന കരിയറിന് നിലവാരമുള്ളതും ചിലവ് കുറഞ്ഞതുമായ പഠന അവസരമാണ് ഗോമൽ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒരുക്കുന്നത്.