തൃശൂരിനു സമീപം പുതുക്കാട്ട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി; ഗതാഗതം തടസപ്പെട്ടു

0
25

തൃശൂരിനു സമീപം പുതുക്കാട്ട് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റി. എന്‍ജിനും നാല് ബോഗികളുകളുമാണു പാളം തെറ്റിയത്. പുതുക്കാട് റെയില്‍വേ സ്റ്റേഷനു സമീപം തെക്കേ തുറവ് ഭാഗത്താണു സംഭവം.ഇരുമ്പനം ബിപിസിഎല്ലില്‍ ഇന്ധനം നിറക്കാന്‍ പോയ ട്രെയിന്‍ ഉച്ചയ്ക്ക് 2.15 ഓടെയാണു പാളം തെറ്റിയത്. തൃശൂര്‍ എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു.അപകടകാരണം വ്യക്തമല്ല. ജനശതാബ്ദി, വേണാട് എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ വൈകുമെന്നാണുെ വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നതേയുള്ളൂ.

Leave a Reply