രണ്ടു ചാനലുകളെ പുറത്താക്കി; കൈരളിയോടും മീഡിയാവണിനോടും സംസാരിക്കില്ലെന്ന് ഗവര്‍ണര്‍

0
48

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാര്‍ത്താസമ്മേളനത്തില്‍ രണ്ടു മാധ്യമങ്ങളെ പുറത്താക്കി. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയാ വണ്‍ ചാനലുകളെ ഗവര്‍ണര്‍ വിലക്കിയത്.

മാധ്യമങ്ങള്‍ പ്രത്യേക അജന്‍ഡ വച്ചാണ് സംസാരിക്കുന്നത്. തന്റെ ഭാഗം കേള്‍ക്കുന്നതിന് പകരം, അജന്‍ഡയ്ക്ക് അനുസരിച്ച് ചോദ്യങ്ങള്‍ ചോദിച്ചാല്‍ ഉത്തരം പറയില്ലെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. വളരെ ക്ഷുഭിതനായാണ് ഗവര്‍ണര്‍ സംസാരിച്ചത്.

തനിക്ക് പ്രധാനമന്ത്രിയെ വിമര്‍ശിക്കാനാവില്ല. അതുപോലെ തന്നെ താന്‍ നിയമിച്ചവര്‍ തന്നെ വിമര്‍ശിക്കരുതെന്ന് മന്ത്രിമാരെ പരോഷമായി സൂചിപ്പിച്ച്് ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രിമാരും മന്ത്രിമാരും സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നു. അവര്‍ക്ക് ഇഷ്ടമുള്ളവരെ വകുപ്പുകളില്‍ തിരുകി കയറ്റുന്നതായും ഗവര്‍ണര്‍ ആരോപിച്ചു. പാര്‍ട്ടിക്കാരെ കോര്‍പ്പറേഷനില്‍ നിയമിക്കാന്‍ ലിസ്റ്റ് തരാന്‍ ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കി എന്ന മട്ടിലുള്ള കത്തിലടക്കം സര്‍ക്കാര്‍ ജനങ്ങളോട് വിശദീകരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു.

വൈസ് ചാനസലര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ ഏഴ് വൈസ് ചാന്‍സലര്‍മാര്‍ കത്ത് നല്‍കി. വിസിമാരുടെ കത്ത് പൂര്‍ണമായി വായിച്ചിട്ടില്ല. കത്തുകള്‍ വിലയിരുത്തിയ ശേഷം പ്രതികരിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.

Leave a Reply