തിരുവനന്തപുരംന്അനിശ്ചിതത്വത്തിനൊടുവില്‍ നയപ്രഖ്യാപന പ്രസംഗത്തിന് അംഗീകാരം നല്‍കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വെള്ളിയാഴ്ച രാവിലെ ഒന്‍പതു മണിക്കു നടക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തിന് വ്യാഴാഴ്ച വൈകുന്നേരവും ഗവര്‍ണര്‍ അംഗീകാരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറുമായി ചര്‍ച്ച നടത്തി.മുഖ്യമന്ത്രി ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുന്നത്. സ്ഥിരം ജീവനക്കാര്‍ പങ്കാളിത്ത പെന്‍ഷന് തുക നല്‍കുമ്പോള്‍ മന്ത്രിമാരുടെ പഴ്‌സനല്‍ സ്റ്റാഫിനു പെന്‍ഷന്‍ നല്‍കുന്നത് ശരിയല്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്.നയപ്രഖ്യാപനത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച് ഗവര്‍ണര്‍ക്കു വിയോജിപ്പ് ഇല്ലെന്നറിയിരുന്നു. പാര്‍ട്ടി കേ!ഡറിനെ വളര്‍ത്താന്‍ പെന്‍ഷന്‍ രീതി ഉപയോഗിക്കുകയാണെന്നും ഇതു മാറ്റണമെന്നുമാണു ഗവര്‍ണറുടെ ആവശ്യം. അതിനിടെ പൊതുഭരണ വകുപ്പ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാലിനെ സര്‍ക്കാര്‍ മാറ്റി. ശാരദ മുരളീധരനു പകരം ചുമതല നല്‍കി. ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഇതെന്നാണു സൂചന.