Pravasimalayaly

ഗവർണറെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ സംരക്ഷിച്ചവരാണ് പിണറായി സർക്കാരെന്ന് ഫ്രാൻസിസ് ജോർജ്

മുവാറ്റുപുഴ: ഗവർണറും സർക്കാരും ഒത്തുതീർപ്പിലായിരുന്ന കാലത്തു നിയമവിരുദ്ധമായ കാര്യങ്ങൾ നടന്നപ്പോൾ പൊതുസമൂഹത്തിൽ അന്ന് തുറന്നുകാട്ടിയത് പ്രതിപക്ഷമായിരുന്നുവെന്നും, കേന്ദ്രം ഗവർണറെ തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടപ്പോൾ സംരക്ഷണ കവചമൊരുക്കിയത് പിണറായി സർക്കാരായിരുന്നുവെന്നും മുൻ എം പി യും കേരള കോൺഗ്രസ് നേതാവുമായ കെ ഫ്രാൻസിസ് ജോർജ്.

മന്ത്രിയെ മാറ്റണമെന്ന ഗവർണറുടെ ആവശ്യം അംഗീകരിക്കാനാവില്ല. ഇല്ലാത്ത അധികാരം ഉപയോഗിക്കാനാണ് ഗവർണറുടെ ശ്രമം. യു ജി സി നിബന്ധനകൾ കാറ്റിൽ പറത്തി നടത്തിയ മുഴുവൻ നിയമനങ്ങളും നിയമവിരുദ്ധമെന്ന് സുപ്രിം കോടതി പറഞ്ഞിരിക്കുന്നത് സർക്കാരിനും ഗവർണർക്കുംമെതിരെയാണ്. കാരണം മുഴുവൻ നിയമനങ്ങളും സർക്കാരും ഗവർണറും യോജിച്ചാണ് നടത്തിയിട്ടുള്ളത്. കോടതി വിധി മറച്ചുവയ്ക്കുന്നതിനുവേണ്ടി ജനങ്ങളെ കബളിപ്പിക്കുവാനുള്ള വ്യജഏറ്റുമുട്ടലാണ് ഇപ്പോൾ സർക്കാരും ഗവർണറും തമ്മിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
Exit mobile version