Pravasimalayaly

സില്‍വര്‍ ലൈന്‍ കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍; ഇനി ജിയോ ടാഗ് സര്‍വേ

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടിയുള്ള സര്‍വേ കല്ലിടല്‍ മരവിപ്പിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇതുസംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ കോടതിയില്‍ ഹാജരാക്കി. ജിയോ ടാഗ് സര്‍വേ നടത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. എങ്കില്‍ ജിയോ ടാഗ് നേരത്തെ നടത്തിക്കൂടായിരുന്നോ?, എന്തിനായിരുന്നു ഈ കോലാഹലമെന്ന് കോടതി ചോദിച്ചു.

സര്‍വേ കല്ലുകള്‍ ഇനി സ്ഥാപിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍വേ കല്ലിടലിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ നിലപാട് അറിയിച്ചത്. ജിയോ ടാഗ് സര്‍വേ നേരത്തെ നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും കോടതി അഭിപ്രായപ്പെട്ടു.

എന്തിനാണ് കല്ലിടുന്നതെന്ന് ഇപ്പോഴും പലര്‍ക്കും അറിയില്ല. സാമൂഹികാഘാത പഠനത്തിന്റെ പേരില്‍ വന്‍ കോലാഹലമാണ് നടന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുക എന്നതായിരുന്നു കോടതിയുടെ ശ്രമം. എന്നാല്‍ മുഴുവന്‍ വസ്തുതകളും അറിയിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ലെന്ന് കോടതി വിമര്‍ശിച്ചു.

Exit mobile version