രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തില്‍ മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്് രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കോവിഡ് കേസുകള്‍ കുറഞ്ഞ പശ്ചാത്തലത്തില്‍ ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒമൈക്രോണ്‍ വകഭേദം രാജ്യത്ത് പിടിമുറുക്കിയതോടെ തീരുമാനം നീട്ടിവെയ്ക്കുകയായിരുന്നു. പിന്നീട് ഫെബ്രുവരിയില്‍ രാജ്യാന്തര വിമാന സര്‍വീസിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം അനിശ്ചിതമായി നീട്ടാനും തീരുമാനിച്ചിരുന്നു. നിലവില്‍ പ്രതിദിന കോവിഡ് കേസുകള്‍ 5000ല്‍ താഴെ എത്തി സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായ പശ്ചാത്തലത്തിലാണ് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
2020 മാര്‍ച്ചിലാണ് ആദ്യമായി രാജ്യാന്തര വിമാനസര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്നായിരുന്നു തീരുമാനം. പിന്നീട് സസ്പെന്‍ഷന്‍ പലവട്ടമായി പുതുക്കുകയായിരുന്നു. രാജ്യാന്തര വിമാന സര്‍വീസിന് വിലക്ക് ഉണ്ടെങ്കിലും 2020 ജൂലൈ മുതല്‍ തന്നെ സ്പെഷല്‍ സര്‍വീസുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.