ഗ്രാമി പുരസ്‌കാരം പ്രഖ്യാപിച്ചു. ബ്രൂണോ മാഴ്‌സിന്റെ ‘ലീവ് ദ ഡോർ ഓപ്പൺ’ എന്ന ഗാനത്തിനാണ് സോങ്ങ് ഓഫ് ദി ഇയർ പുരസ്‌കാരം. പോപ് താരം ഒലിവിയ റോഡ്രിഗോയ്ക്കും കന്യേ വെസ്റ്റിനും പുരസ്‌കാരം ലഭിച്ചു.
മികച്ച പോപ് ഡുവോ/ഗ്രൂപ്പ് പർഫോമൻസ് വിഭാഗത്തിൽ ഡോജ കാറ്റിനാണ് പുരസ്‌കാരം. മികച്ച പോപ് വോക്കൽ ആൽബത്തിനുള്ള പുരസ്‌കാരം ഒലിവിയ റോഡ്രിഗോയ്ക്ക് ലഭിച്ചു. മികച്ച ആർ & ബി ആൽബം ജാസ്മിൻ സള്ളിവന്റെ ഹോക്‌സ് ടേൽസ് ആണ്.