ബ്രിട്ടനും വടക്കന്‍ അയര്‍ലന്‍ഡുമായി ധാരണാ പത്രം ഒപ്പുവെച്ചു: വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

0
40

ന്യൂഡൽഹി: വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും അവസരങ്ങള്‍ പരസ്പരം പ്രയോജനപ്പെടുത്താന്‍ ബ്രിട്ടന്‍, വടക്കന്‍ അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളുമായി ഇന്ത്യ ‘മൈഗ്രേഷന്‍ ആന്‍ഡ് മൊബിലിറ്റി പാര്‍ട്‌നര്‍ഷിപ്പ്’ ധാരണാ പത്രം ഒപ്പുവെച്ചെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ലോക്‌സഭയില്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ (ഉന്നതവിദ്യാഭ്യാസം, ഇന്റേണ്‍ഷിപ്പ്, പഠനാനന്തര ജോലി ), അക്കാദമിക് വിദഗ്ധര്‍, ഗവേഷകര്‍, പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്ക് നിയമാനുസൃതം ഉചിതമായ വിസ ലഭ്യമാക്കുന്നതിനാണ് മെയ് 4 ന് ഒപ്പു വെച്ച ധാരണാ പത്രം പ്രധാനമായും ലക്ഷ്യമിടുന്നത്. ഇതിനു പുറമെ പുതിയ യുവ പ്രൊഫഷണല്‍ സ്‌കീം പ്രകാരം പരസ്പരാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ നിന്നുള്ള 3000 യുവ പ്രൊഫഷണലുകള്‍ക്ക് യു.കെയില്‍ രണ്ട് വര്‍ഷത്തേക്ക് തൊഴില്‍ അവസരവും ലഭിക്കും. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും ധാരണപത്രം വ്യവസ്ഥ ചെയ്യുന്നു. ഇരു രാജ്യങ്ങളിലും അനധികൃതമായി തുടരുന്നവര്‍ക്ക് അവരവരുടെ രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനുള്ള സൗകര്യങ്ങളും ധാരണാ പത്രത്തിന്റെ അടിസ്ഥാനത്തില്‍ സാധ്യമാണ്. സഞ്ജീവ് കുമാര്‍ സിങ്കാരി, പി.വി. മിഥുന്‍ റെഡ്ഡി, ചന്ദ്രശേഖര്‍ ബെല്ലാന, എം.വി.വി സത്യനാരായണ, ശ്രീധര്‍ കോത്തഗിരി എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി

Leave a Reply