കർഷക സമരം : കേസ് എടുത്തിട്ടും നിലപാടിലുറച്ച് ഗ്രേറ്റ തുൻബെർഗ്

0
21

ഡല്‍ഹി പോലീസ് കേസെടുത്തതൊന്നും ഗ്രെറ്റ തുന്‍ബര്‍ഗെന്ന മിടുക്കിയെ പിന്‍തിരിപ്പിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റയ്‌ക്കെതിരെ വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് ഡല്‍ഹി പോലീസ് കേസെടുത്തത്. കര്‍ഷക പ്രക്ഷോഭവുമായി ബന്ധശപ്പട്ട് നടത്തിയ ട്വീറ്റുകളുടെ പേരിലാണ് ഗ്രെറ്റയ്‌ക്കെതിരെ ഡല്‍ഹി പോലീസ് കേശസടുത്തത്.

ഇതിനു തൊട്ടുപിന്നാലെയാണ് നിലപാടിലുറച്ച് ഗ്രെറ്റ വീണ്ടും ട്വിറ്ററ്ിലുശട രംഗശത്തത്തിയത്. ഇപ്പോഴും കര്‍ഷകര്‍ക്കൊപ്പമെന്ന് ട്വിറ്ററില്‍ വീണ്ടും ഗ്രെറ്റ വ്യക്തമാക്കി.

‘ഞാനിപ്പോഴും കര്‍ഷകര്‍ക്കൊപ്പം തന്നെ, അവരുശട സമാധാനപരമായ പ്രതിഷേധശത്ത പിന്തുണയ്ക്കുകയും ചെയ്യുന്നു. വിദ്വേഷമോ, ഭീഷണികളോ മനുഷ്യാവകാശ ലംഘനങ്ങളോ ആ തീരുമാനത്തെ ഒരിക്കലും മാറ്റി. ഫാര്‍മേഴ്‌സ് പ്രോട്ടസ്റ്റ് എന്ന ഹാഷ്ടാഗില്‍ ഗ്രെറ്റ ട്വീറ്റ് ചെയ്തു.

ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്നും ശത്രുത വളര്‍ത്തുന്നുവെന്നും ആരോപിച്ചാണ് ഡല്‍ഹി പോലീസ് ഗ്രെറ്റയ്‌ക്കെതിരെ കേസെടുത്തത്. ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഗ്രെറ്റ ആദ്യം ട്വീറ്റ് ചെയ്തത്.

Leave a Reply