Pravasimalayaly

മൂന്ന് ലോക റെക്കോർഡുകൾ : 15 മറ്റ് റെക്കോർഡുകൾ 47 സെക്കൻഡിൽ 146 തേങ്ങ തകർക്കും, കണ്ണ് മൂടി കെട്ടി നാക്ക് കൊണ്ട് കറങ്ങുന്ന ഫാൻ നിർത്തും: പത്ത് ടൺ ഉള്ള ബസ് കെട്ടി വലിക്കും : ഇത് അഭീഷ് പി ഡോമിനിക്, കേരളത്തിന്റെ പവർ സ്റ്റാർ

വെറും 47 സെക്കൻഡ് കൊണ്ട് 146 തേങ്ങ തരിപ്പണമാക്കിയ കേരളത്തിന്റെ പവർ സ്റ്റാർ ആണ് കോട്ടയം പൂഞ്ഞാർ കൈപ്പള്ളി സ്വദേശി അഭീഷ് പി ഡോമിനിക്.
കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനിയറിങ് കോളേജിലെ ഫിറ്റ്നസ് ട്രെയിനർ ആയ ഇദ്ദേഹം റെക്കോർഡുകളുടെ തൊഴനാണ്.

കൈകൊണ്ട് ഒരു മിനിറ്റിൽ 60 തേങ്ങ തല്ലിപ്പൊട്ടിച്ച മുഹമ്മദ്‌ കുർമ്മാനിയുടെ റെക്കോർഡ് വെറും 47 സെക്കന്റ്‌ കൊണ്ട് 146 തേങ്ങ തല്ലിപ്പൊട്ടിച്ച് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച ആളാണ് അഭീഷ്. അതായത് ഒരു സെക്കന്റ്‌ൽ 3 തേങ്ങ!

ഇത് മാത്രമല്ല തല,കൈമുട്ട്,കാൽമുട്ട് തുടങ്ങിയ ശരീര ഭാഗങ്ങൾ കൊണ്ട് കരിക്ക് ഉടച്ചും കണ്ണ് മൂടി കെട്ടി നാക്ക് കൊണ്ട് 2000 ആർ പി എം സ്പീഡിൽ കറങ്ങുന്ന ടേബിൾ ഫാൻ നിശ്ചലമാക്കുക, ISI മുദ്രയുള്ള ഹെൽമെറ്റ്‌ കൈകൊണ്ട് അടിച്ച് പൊട്ടിയ്ക്കുക, 10 ടൺ ഭാരമുള്ള KSRTC ബസ് കെട്ടി വലിയ്ക്കുക എന്നിവയിലാണ് അഭീഷ് റെക്കോർഡ് നേടിയിട്ടുള്ളത്.

ഏഷ്യൻ റെക്കോർഡ്സ്, അമേരിക്കൻ റെക്കോർഡ്സ്, ഇന്ത്യൻ റെക്കോർഡ്സ്, ലിംക്ക വേൾഡ് ഓഫ് റെക്കോർഡ്സ് എന്നിവയിൽ ഈ മലയാളിയുടെ പേര് കാണാം.

സാഹസിക പ്രകടനത്തിൽ ഏറ്റവും മുൾമുനയിൽ നിർത്തിയ പ്രോഗ്രാം ആണ് മുഖം മൂടിയുള്ള പ്രകടനങ്ങൾ. ഒരാളെ നിലത്ത് കിടത്തിയതിന് ശേഷം അദ്ദേഹത്തിന്റെ ചുറ്റും വെള്ളരിക്ക വെച്ച് അഭീഷിന്റെ മുഖം മൂടി കെട്ടി വെള്ളരിക്ക കൂടം ഉപയോഗിച്ച് തല്ലിപ്പൊട്ടിയ്ക്കുന്ന അതിസാഹസികമായ പരിപാടി പ്രേക്ഷക ശ്രദ്ധയാകർഷിച്ചതാണ്.

വേൾഡ് റെക്കോർഡുകൾക്ക് ഒപ്പം അഭീഷ് ചെയ്തിട്ടുള്ള വീഡിയോകളും വൈറൽ ആണ്. ഗിന്നസ് റെക്കോർഡ്സിന്റെ വീഡിയോകളിൽ അഭീഷിന്റെ വീഡിയോ ഏറ്റവും അധികം വ്യൂസ് നേടിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ ചാനലുകൾ അഭീഷിന്റെ പ്രകടനം ഒപ്പിയെടുത്തിരിക്കുന്നു.
പ്രോകാസ്റ്റ് എന്നാ ലോകോത്തര ഫുഡ്‌ സപ്ലിമെന്റിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് ഈ പവർ സ്റ്റാർ

ഓരോ റെക്കോർഡുകൾ കീഴടക്കുമ്പോളും അധികൃതർ ശ്രദ്ധിക്കുന്നില്ല എന്ന പരിഭവവും അഭീഷ് പങ്കുവെയ്ക്കുന്നു. ഓരോ റെക്കോർഡുകൾ നെടുവാനും ഭീമമായ ചെലവും പരിശ്രമവും ആണ് നടത്തുന്നത്. രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്ന ഇത്തരം റെക്കോർഡുകൾക്ക് മിക്ക രാജ്യങ്ങളും ജോലി നൽകി ആദരിക്കാറുണ്ട്. എന്നാൽ ഇവിടെ അത്തരത്തിൽ പരിഗണന ഇല്ലാത്തത് ഈ വലിയ മനുഷ്യനെ നിരാശയിലാക്കുന്നു

Exit mobile version