സൗദിയില്‍ ഇന്ന് 1,363 പേര്‍ക്ക് കൊവിഡ്; 36 മരണം
റിയാദ്: സൗദിയില്‍ ഇന്ന് 1,363 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 302,686 ആയി. ഇന്ന 36 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 3,506 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 25,089 പേരാണ്. 1,725 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 1,180 പേര്‍ കൂടി കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 274,091 ആയി
ഖത്തറില്‍ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1,12,000 കടന്നു; ഇന്ന് 295 പുതിയ കേസുകള്‍
ദോഹ: ഖത്തറില്‍ ഇതുവരെ കൊവിഡ് മുക്തി നേടിയവരുടെ എണ്ണം 1,12,658 ആയി. ഇന്ന് പുതുതായി 295 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ ആകെ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3,105 ആയി. ഇന്ന് പുതുതായി 303 പേരാണ് രോഗമുക്തി നേടിയത്.
അതേസമയം, രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നതില്‍ 416 പേര്‍ വിവിധ ആശുപത്രികളിലാണ്. 66 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്നു പുതുതായി ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇതുവരെ 193 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്
കുവൈത്തില്‍ ഇന്ന് 675 പേര്‍ക്ക് കൊവിഡ്; 528 പേര്‍ക്ക് രോഗമുക്തി
കുവൈത്ത്‌സിറ്റി: കുവൈത്തില്‍ ഇന്ന് 675 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 78,145 ആയി. രാജ്യത്ത് ഇന്ന് 528 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 69,771 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 7,867 പേരാണ്. 96 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 507 ആയി
യു.എ.ഇയില്‍ ഇന്ന് 435 പേര്‍ക്ക് കൊവിഡ്; 113 പേര്‍ രോഗമുക്തി നേടി
അബുദാബി: യു.എ.ഇയില്‍ ഇന്ന് 435 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 65,341 ആയി.
ഇന്ന് 113 പേര്‍ കൂടി പുതുതായി രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 58,022 ആയി. അതേസമയം ഇന്ന് വൈറസ് ബാധിച്ച് ഒരാള്‍ മരിച്ചു. ഇതോടെ ആകെ മരണം 367 ആയി
ഒമാനില്‍ ഇന്ന് 188 കൊവിഡ് കേസുകള്‍; ആറ് മരണം
മസ്‌കറ്റ്
ഒമാനില്‍ ഇന്ന് 188 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 83,606 ആയി. ഇന്ന് ആറ് പേര്‍ കൂടി കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ഇതോടെ ആകെ കൊവിഡ് മരണം 603 ആയി.
രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 4,815 പേരാണ്. 158 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. അതേസമയം, രാജ്യത്ത് ഇതുവരെ 78,188 പേരാണ് കൊവിഡില്‍ നിന്നും പൂര്‍ണമായി രോഗമുക്തി നേടിയത്