ഏഴു ദിവസത്തിനുള്ളിൽ മടങ്ങുന്ന പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ വേണ്ട

0
36

ഹ്രസ്വകാലത്തേക്ക് വരുന്ന പ്രവാസികള്‍ക്ക് സംസ്ഥാനത്തെത്തുമ്പോള്‍ ക്വാറന്റൈന്‍ വേണ്ട. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശപ്രകാരം കൊവിഡ് പരിശോധന നടത്തണം. പ്രതിരോധ മാര്‍ഗങ്ങള്‍ പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചാല്‍ നടപടി. സൗകര്യമുണ്ടെങ്കില്‍ ചികിത്സ നല്‍കണം. ചികത്സക്ക് എത്തുന്നവരില്‍ ലക്ഷണമുണ്ടെങ്കില്‍ മാത്രം പരിശോധന. മൂന്നാം തരംഗത്തിന്റെ വ്യാപനത്തോത് കുറഞ്ഞു. ഈ ആഴ്ച വ്യാപനത്തോത് 16 ശതമാനമായി കുറഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

Leave a Reply