ആൾക്കൂട്ടത്തിന് നേരെ മൂന്നാംഗ സംഘം വെടിവെച്ചു : ഫ്ലോറിഡായിൽ രണ്ട് മരണം 20 പേർക്ക് പരിക്ക്

0
381

യു.എസിലെ ഫ്‌ളോറിഡയില്‍ ആള്‍ക്കൂട്ടത്തിനു നേരേ മൂന്നംഗ സംഘം നടത്തിയ വെടിവയ്‌പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം പേര്‍ക്കു പരുക്കേറ്റു. മയാമി ഗാര്‍ഡന്‍സിനു സമീപം ഒരു ബില്യാര്‍ഡ്‌സ്‌ ഹാളിനു പുറത്ത്‌ ഇന്നലെ പുലര്‍ച്ചെയാണു വെടിവയ്‌പ്പുണ്ടായത്‌. ഒരു സംഗീതപരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ക്കു നേരേയാണ്‌ ആക്രമണമുണ്ടായത്‌.
ഒരു നിസാന്‍ പാത്ത്‌ഫൈന്‍ഡര്‍ എസ്‌.യു.വിലെത്തിയ മൂന്ന്‌ അക്രമികള്‍ ചാടിയിറങ്ങി ജനക്കൂട്ടത്തിനു നേരേ തുരുതുരാ വെടിവച്ചു. ഉടനടി അതേ കാറില്‍ കയറി പാഞ്ഞുപോകുകയും ചെയ്‌തു. വെടിയേറ്റ രണ്ടുപേര്‍ സംഭവസ്‌ഥലത്തുതന്നെ മരിച്ചു. ഇരുപതോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതില്‍ ഒരാളുടെ നില ഗുരുതരമാണ്‌.

Leave a Reply