വേണ്ട സാധനങ്ങൾ:-
അരിപൊടി -1 കപ്പ്
കറുത്ത ശർക്കര -600 gm
തേങ്ങാപാൽ – 5 കപ്പ്
ഏലക്കാപ്പൊടി -1 tbsp
അണ്ടിപ്പരിപ്പ് – ഒരു കൈപ്പിടിയിൽ.
നെയ്യ് – 4 tbsp
ഉണ്ടാക്കുന്ന വിധം :-
ഒരു അടികട്ടിയുള്ള പാത്രത്തിലേക്ക് അരിപൊടി ,തേങ്ങാപാൽ , ശർക്കര പാനി ഒഴിച്ച് കൊടുത്തു ഇളക്കുക.
ചെറിയ തീയിൽ കൈ എടുക്കാതെ/ നിർത്താതെ ഇളക്കുക.
ഇത് കുറുകി വരുമ്പോൾ ഏലക്ക പൊടിയും , നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
ഇടവിട്ട് ഇടവിട്ട് നെയ്യ് കുറച്ചു കുറച്ചു ഒഴിച്ച് കൈ എടുക്കാതെ ഇളക്കുക.
ഒരു 40-45 മിനിറ്റിനു ശേഷം , നന്നായി കുറുകി പാത്രത്തിൽ നിന്നും വിട്ടു വരുന്ന ഒരു പരുവം ആകുമ്പോൾ , തീ നിർത്തുക.
ഇനി ചൂടോടുകൂടി വേറൊരു പാത്രത്തിലേക്ക് മാറ്റി കുറഞ്ഞത് 4 മണിക്കൂർ എങ്കിലും തണുക്കാൻ വയ്ക്കുക . ഒരു ദിവസം വയ്ക്കുന്നത് നല്ലത്.
നല്ല നാടൻ ഹൽവ റെഡി ആണ്..ഇനി നിങ്ങൾക്ക് ഇഷ്ടം ഉള്ള രീതിയിൽ മുറിച്ചു കഴിക്കാവുന്നതാണ്.!!!